അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കോ? സാധ്യത തള്ളാതെ ട്രമ്പ്

New Update
Bhdb

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ അമേരിക്ക ഈ വര്‍ഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് അമേരിക്ക ഇപ്പോള്‍ നേരിടുന്നത്. 

Advertisment

കഴിഞ്ഞ രണ്ടു സാമ്പത്തിക പാദങ്ങളിലും വളര്‍ച്ചാ മാന്ദ്യം തുടര്‍ച്ചയായി കുറഞ്ഞതാണ് സാമ്പത്തിക മാന്ദ്യത്തിനുള്ള സൂചന നല്‍കുന്നത്. ഇപ്പോഴിതാ ട്രമ്പും ഈ സാധ്യത തള്ളിക്കളയുന്നില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രമ്പ് പരോക്ഷമായി ഈ സാധ്യത ചൂണ്ടിക്കാട്ടിയത്. 

അതേസമയം, ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ട്രമ്പ് തയ്യാറായതുമില്ല.സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രമ്പിന്റെ മറുപടി ഇങ്ങനെയായിരുന്നു. അത്തരം കാര്യങ്ങള്‍ പ്രവചിക്കാന്‍ എനിക്ക് വെറുപ്പാണ്. ഇത് ഒരു പരിവര്‍ത്തന കാലമാണ്, നമ്മള്‍ അമേരിക്കയിലേക്ക് സമ്പത്ത് തിരികെ കൊണ്ടുവരികയാണ്. ഇതിന് കുറച്ച് സമയമെടുക്കും. 

നാം ചെയ്യുന്നത് വളരെ വലിയ കാര്യങ്ങളാണ്. അതേ സമയം, മാന്ദ്യത്തിന്റെ സാധ്യതയെക്കുറിച്ച് ട്രമ്പിന്റെ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് കൂടുതല്‍ വ്യക്തമായ മറുപടിയാണ് നല്‍കിയത്. തീര്‍ച്ചയായും ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

രണ്ടാമത് പ്രസിഡന്റ് അധികാരത്തിലേറിയ ട്രമ്പ് സ്വീകരിക്കുന്ന കടുത്ത നടപടികള്‍ രാജ്യം നേരിയ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഫെഡറല്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഒപ്പം വരുമാന വര്‍ധനയ്ക്കുമുള്ള സാധ്യതകളാണ് ട്രമ്പ് ഭരണകൂടം തേടുന്നത്.