വാഷിങ്ടണ്‍: ഇസ്ളാമിക് സ്റേററ്റ് ഭീകരര്‍ ആഫ്രിക്കയെ അതിന്‍റെ പുതിയ മേഖലയായി പരിഗണിച്ചിരിക്കുകയാണെന്നും ആഫ്രിക്കയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അമെരിക്കയ്ക്ക് കൂടുതല്‍ അപകടകരമാണെന്നും യുഎസിന്‍റെ ഉന്നത ഭീകര വിരുദ്ധ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പു നല്‍കുന്നു. ആഫ്രിക്കയിലെ ഐസിസ് ഭീഷണി യുഎസിന്‍റെ നയങ്ങള്‍ക്കെതിരെയുള്ള ദീര്‍ഘകാല ഭീഷണിയാണെന്ന് യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്‍റെ തലവന്‍ ബ്രെറ്റ് ഹോംഗ്രെന്‍.
ഇന്ന് ഐഎസ്ഐഎസിന്‍റെ ഏറ്റവും വലിയ ഫലഭൂയിഷ്ഠമായ മണ്ണ് ആണ് ആഫ്രിക്ക. മുമ്പും ആഫ്രിക്കയില്‍ ഐഎസ്ഐഎസിന്‍റെ പ്രവര്‍ത്തനം ശക്തമായിരുന്നു. എങ്കിലും മുമ്പൊന്നും അമെരിക്കന്‍ തീവ്രവാദ വിരുദ്ധ സേനാത്തലവന്മാര്‍ അത് കണക്കിലെടുത്തിരുന്നില്ല.
വളരെ അപൂര്‍വമായി മാത്രമേ മിക്ക ഉന്നത അമെരിക്കന്‍ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ അമെരിക്കയുടെ ദേശീയ സുരക്ഷയെ കുറിച്ചു പറയുമ്പോള്‍ ആഫ്രിക്കയിലെ ഐഎസ്ഐഎസിന്‍റെ വളര്‍ച്ചയെ കുറിച്ചു സൂചിപ്പിച്ചിരുന്നുള്ളു. ഭീകരതയ്ക്കെതിരെയുള്ള യുദ്ധം തുടരാന്‍ വാഷിങ്ടണിനു മുന്നറിയിപ്പാണ് ഹോംൈ്രഗയ്നിന്‍റെ ഈ വിലയിരുത്തല്‍.
ഭീകരതയ്ക്കെതിരെയുള്ള യുദ്ധത്തില്‍ ചൈനയ്ക്കെതിരെ മുന്നോട്ടു പോകാന്‍ അമെരിക്ക തയാറായാല്‍ പോലും ആജന്മ രാഷ്ട്രീയ ശത്രുവായ റഷ്യയുമായി ഒരു കൊമ്പു കോര്‍ക്കല്‍ പുടിന്‍റെ സുഹൃത്തായ ട്രംപ് ആഗ്രഹിക്കില്ല.അതു കൊണ്ടു തന്നെ റഷ്യ പാലൂട്ടി വളര്‍ത്തുന്ന ആഫ്രിക്കന്‍ ഐസിസിനെതിരെ അമെരിക്ക യുദ്ധത്തിനിറങ്ങുമോ എന്നത് കണ്ടറിയണം.
നിലവില്‍ ആഫ്രിക്കയിലെ ഐഎസ്ഐഎസ് ശാഖകള്‍ അവരുടെ പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കുന്നതിലും കൂടുതല്‍ അധികാരം നേടുന്നതിലും ഇസ്ളാമിക് സ്റേററ്റിന്‍റെ വിജയത്തിനായി പ്രാദേശിക സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനുമായി വംശീയവും സാമൂഹികവുമായ ഭിന്നതകളെ ചൂഷണം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇപ്പോള്‍ ആഫ്രിക്കയെ സമ്പൂര്‍ണമായി ഇസ്ളാമിക് സ്റേററ്റ് ആക്കുകയാണ് ഐസിസ് ലക്ഷ്യമിടുന്നതെങ്കില്‍ സമീപ ഭാവിയില്‍ അത് മറ്റു രാജ്യങ്ങളെയും ലക്ഷ്യമാക്കി വളര്‍ന്നേക്കാം എന്നും അദ്ദേഹം മുനനറിയിപ്പു നല്‍കി.
ആഫ്രിക്കയിലെഐഎസ്ഐഎസ് ഭീകരര്‍ വിദേശ ഭീകരരെ കൊണ്ടു വരാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നും അത് അമെരിക്കയ്ക്ക് തലവേദനയാകുമെന്നും അദ്ദേഹം പറയുന്നു. ഇസ്ളാമിസ്ററ് തീവ്രവാദികള്‍ നൈജര്‍, ബുര്‍ക്കിന ഫാസോ, മാലി എന്നീ പ്രദേശങ്ങളില്‍ അരാജകത്വം വിതയ്ക്കുകയും പടിഞ്ഞാറന്‍ ആഫ്രിക്കയുടെ തീരപ്രദേശങ്ങളില്‍ തെക്കന്‍ പ്രദേശങ്ങളെ കൂടുതല്‍ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുകയാണ് ഇപ്പോള്‍.