New Update
/sathyam/media/media_files/2025/10/30/ffc-2025-10-30-04-00-38.jpg)
ഗാസയിൽ 12മണിക്കൂറിനുള്ളിൽ 46 കുട്ടികൾ ഉൾപ്പെടെ 104 പലസ്തീൻകാരെ വധിച്ച ശേഷം വെടിനിർത്തൽ പുനരാരംഭിച്ചെന്നു ഇസ്രയേൽ പ്രഖ്യാപിച്ചു. ഒരു ഇസ്രയേലി സൈനികനെ വധിച്ചു ഹമാസ് വെടിനിർത്തൽ ലംഘിച്ചെന്നു ആരോപിച്ചായിരുന്നു ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വീണ്ടും കനത്ത ആക്രമണത്തിനു ഉത്തരവിട്ടത്.
Advertisment
ഡസൻ കണക്കിനു ഹമാസ് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചെന്നു ഇസ്രയേലി സേന ഐ ഡി എഫ് പറയുമ്പോൾ വീടുകൾക്കു നേരെ ഉണ്ടായ ആക്രമണങ്ങളിലാണ് സ്ത്രീകളും കുട്ടികളും മരിച്ചതെന്ന് ഗാസ സിവിൽ ഡിഫൻസ്. പറയുന്നു.
ആക്രമണങ്ങൾ തുടരുന്നതിനു പകരം വെടിനിർത്തിയതിനു നെതന്യാഹുവിനെ ഇസ്രയേലി നാഷണൽ സെക്യൂരിറ്റി മിനിസ്റ്റർ ഇതമാർ ബെൻ-ഗാവിർ വിമർശിച്ചു. "സമ്പൂർണ യുദ്ധമാണ് വേണ്ടത്," വലതു തീവ്രവാദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us