/sathyam/media/media_files/2025/09/30/vvc-2025-09-30-05-31-42.jpg)
വാഷിങ്ടൺ: ഇസ്രയേൽ സൈന്യം പലസ്തീനിലെ ഗാസ പിടിച്ചടക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അടുത്ത് നിർത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാർ നെതന്യാഹു അംഗീകരിച്ചുവെന്നും ഹമാസും അംഗീകരിച്ചാൽ സമാധാനം പുലരുമെന്നും ട്രംപ് പറഞ്ഞു.
സമധാനത്തിന് വേണ്ടിയുള്ള ചരിത്ര ദിനം എന്നാണ് ട്രംപ് നിർദിഷ്ട കരാർ പ്രഖ്യാപിച്ച് വിശേഷിപ്പിച്ചത്. അമേരിക്ക മുൻകൈ എടുത്താണ് പുതിയ കരാർ നടപ്പാക്കാൻ പോകുന്നത് എന്ന് ട്രംപ് പറയുന്നു. കരാറിലെ വ്യവസ്ഥകൾ നെതന്യാഹു അംഗീകരിച്ചു എന്നും ട്രംപ് സൂചിപ്പിക്കുന്നു. ബന്ദികളെ പൂർണമായും മോചിപ്പിക്കുക, ആയുധം വെടിയുക, ഗാസയുടെ ഭരണം ഒരു സമിതിക്ക് കൈമാറുക തുടങ്ങിയ നിബന്ധനകൾ ഹമാസ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.
20 നിർദേശങ്ങളാണ് താൻ മുന്നോട്ട് വച്ചിട്ടുള്ളത്. ഇസ്രായേൽ എല്ലാം അംഗീകരിച്ചിട്ടുണ്ട്. ഹമാസും അംഗീകരിക്കുമെന്നാണ് കരുതുന്നത്. അംഗീകരിച്ചാൽ എല്ലാ പ്രശ്‌നങ്ങളും തീരും. യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. ഹമാസിൻ്റെ തടവിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കണം എന്നാണ് ഒരു നിബന്ധന. അങ്ങനെ സംഭവിച്ചാൽ യുദ്ധം സ്വാഭാവികമായും അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞു.
അറബ്-മുസ്ലിം രാജ്യങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക. അവർ ആലോചിച്ച പോലെയാണ് പദ്ധതി തയ്യാറാക്കിയത് എന്ന് ട്രംപ് പറഞ്ഞു. ഗാസയെ നിരായുധീകരിക്കണം, അതോടൊപ്പം ഇസ്രായേൽ സൈന്യം ഘ ങ്ങളായി പിന്മ ക്കണം. യുദ്ധം നിർത്താൻ ഹമാസും താൽപ്പര്യപ്പെടുന്നു എന്നാണ് അറിഞ്ഞത്. അവർ ഉപാധികൾ അംഗീകരിക്കുമെന്ന് കരുതുന്നു എന്നും ട്രംപ് പറഞ്ഞു.