Advertisment

ബഹുവംശ പാരമ്പര്യം ഹാരിസിനെ മെച്ചപ്പെട്ട നേതാവാക്കാൻ സാധ്യതയെന്നു നിഗമനം

New Update
bgggggggggggggh

അമേരിക്കയിൽ വേഗത്തിൽ വളരുന്ന ജനവിഭാഗത്തിൽ പെട്ട നേതാവാണ് എന്നതു കമലാ ഹാരിസിനെ വ്യത്യസ്തയാക്കുന്നു. ബഹുവംശ (multiracial) പാരമ്പര്യം അവകാശപ്പെടുന്നവർ 2% ആയിരുന്നു 2000ൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അത് 1313% ആയി: 42 മില്യൺ.ആ മാറ്റത്തിന്റെ തലമുറയിലാണ് ഹാരിസും പെടുന്നത്: ജമൈക്കൻ പിതാവ്, ഇന്ത്യക്കാരിയായ  'അമ്മ. വംശീയ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിച്ചിരുന്ന സംസ്ഥാനങ്ങൾ യുഎസിൽ ഉണ്ടായിരുന്നു എന്ന യാഥാർഥ്യം മറക്കാറായിട്ടില്ല. 1960കളിൽ അതിനു മാറ്റം വന്ന ശേഷം കാര്യങ്ങൾ പക്ഷെ വേഗത്തിൽ മാറി.

Advertisment

ബരാക്ക് ഒബാമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2008 ആണ് ഏറ്റവും വലിയ നാഴികക്കല്ലായത്. ഒരിക്കൽ കൂടി അമേരിക്ക അദ്ദേഹത്തെ തിരഞ്ഞടുക്കുകയും ചെയ്തു. ഹാരിസ് ജയിച്ചാൽ ആദ്യത്തെ കറുത്ത വർഗക്കാരിയും ആദ്യത്തെ ഏഷ്യൻ വംശജയുമായ പ്രസിഡന്റാവും. കാലക്രമേണ യുഎസ് കൂടുതൽ വൈവിധ്യം പ്രകടമാക്കും. ബഹുവംശ ജനവിഭാഗം ഏറിയ കൂറും 44 വയസിനു താഴെയാണ്.ഭൂരിപക്ഷ വെള്ളക്കാരിൽ ഈ മാറ്റങ്ങൾ ചിന്താക്കുഴപ്പം മാത്രമല്ല അസ്വസ്ഥതയും ഉളവാക്കിയിട്ടുണ്ട്.

ഹാരിസ് ഇന്ത്യക്കാരിയാണെന്നും കറുത്ത വർഗക്കാരിയാണെന്നു അവകാശപ്പെട്ടത് നുണയാണെന്നും വിമർശിച്ച ട്രംപ് പക്ഷെ കറുത്ത വർഗക്കാരായ മാധ്യമപ്രവർത്തകരോട് പറഞ്ഞത് താൻ ഇരുകൂട്ടരെയും മാനിക്കുന്നു എന്നാണ്. അദ്ദേഹം വളർന്നു വന്ന സാഹചര്യങ്ങളിൽ അത്തരം ചിന്തകൾക്കു പ്രസക്തി ഉണ്ടായിരുന്നു എന്നാണ് കരുതേണ്ടത്.ഹാരിസിന്റെ കാര്യം അങ്ങിനെയല്ല. അവർ എക്കാലത്തും മാതാവിന്റെയും പിതാവിന്റെയും വംശത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

അവർ വളർന്നു വന്ന സാഹചര്യങ്ങൾ അവരെ മെച്ചപ്പെട്ട നേതാവാക്കും എന്ന് ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക്‌ കൺവെൻഷനിൽ പല നേതാക്കളും പറഞ്ഞു."വൈവിധ്യമുള്ള അനുഭവങ്ങളും സംസ്കാരവും ഉൾക്കൊണ്ട വ്യക്തികൾക്ക് അതൊരു മുതൽക്കൂട്ടാണ്," റെപ്. മാക്‌സ്‌വെൽ ഫ്രോസ്റ് പറഞ്ഞു. ലെബനീസ്, പോർട്ടോ റിക്കൻ, ഹെയ്തിയൻ പൈതൃകങ്ങൾ ഉള്ളയാളാണ് ഫ്രോസ്റ്.

വംശീയ ചരിത്രം പറയുന്ന പുസ്തകങ്ങൾ നിരോധിക്കുന്നതു മുതലുളള കുതന്ത്രങ്ങൾ കൊണ്ടാണ് വെള്ളക്കാരുടെ വലതു തീവ്രവാദി ഗ്രൂപ്പുകൾ  മാറുന്ന സാഹചര്യത്തെ നേരിടാൻ നോക്കുന്നത്.



Advertisment