New Update
/sathyam/media/media_files/2025/10/21/cvc-2025-10-21-03-15-02.jpg)
കേരള അസോസിയേഷൻ ഓഫ് ഡാലസ് 2026-27 വർഷങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നതിന് ജേക്കബ് സൈമൺ (ഇലക്ഷൻ കമ്മീഷണർ), പീറ്റർ നെറ്റോ, മാത്യു കോശി (അസിസ്റ്റന്റ് ഇലക്ഷൻ കമ്മീഷണർമാർ) എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഒക്ടോബർ 31 ആണ് തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതി.
Advertisment
ഭരണസമിതിയെ സമവായത്തിലൂടെ അധികാരത്തിലേറ്റണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളും ആഗ്രഹിക്കുന്നത്. അതിനുള്ള അണിയറ പ്രവർത്തനങ്ങൾക്ക് മുതിർന്ന അംഗങ്ങളും മുൻ ഭാരവാഹികളും നേതൃത്വം നൽകുന്നുണ്ട്.