ആയുധം വച്ചില്ലെങ്കിൽ തുടച്ചു നീക്കുമെന്നു ഹമാസിനോട് ജെ ഡി വാൻസ്

New Update
Nbb

ആയുധങ്ങൾ അടിയറ വച്ചില്ലെങ്കിൽ ഹമാസിനെ തുടച്ചു നീക്കുമെന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് താക്കീതു നൽകി. ഗാസ സമാധാന പദ്ധതിയനുസരിച്ചുള്ള വെടിനിർത്തൽ ഹമാസും ഇസ്രയേലും ലംഘിച്ച സാഹചര്യത്തിലാണ് പ്രസിഡന്റ് ട്രംപ് വാൻസിനെ ഇസ്രയേലിലേക്കു ചൊവാഴ്ച്ച അയച്ചത്.

Advertisment

ഗാസയിൽ ഏതൊക്കെ വിദേശ സേനകളെ വിന്യസിക്കണമെന്നു ഇസ്രയേൽ തീരുമാനിക്കുമെന്നും വാൻസ് പറഞ്ഞു. ഗാസയ്ക്കു വടക്കു കിര്യാത് ഗാട്ട് എന്ന സ്ഥലത്തു മാധ്യമങ്ങളോട് സംസാരിക്കായിരുന്നു വി പി.

ഹമാസ് സഹകരിച്ചാൽ അവരുടെ പോരാളികളെ വെറുതെ വിട്ടേക്കുമെന്നു അദ്ദേഹം പറഞ്ഞു. ഇല്ലെങ്കിൽ അവരെ തുടച്ചു നീക്കും.വിദേശ സേനയുടെ കാര്യത്തിൽ യുഎസിനു നിർബന്ധമില്ലെന്നു വാൻസ് പറഞ്ഞു. ഇസ്രയേലികൾക്കു തീരുമാനിക്കാം. "തുർക്കിക്കു സുപ്രധാന പങ്കു വഹിക്കാൻ കഴിയും."

കൊല്ലപ്പെട്ട ബന്ദികളുടെ ജഡങ്ങൾ പലതും ആയിരക്കണക്കിനു പൗണ്ട് നഷ്ടാവശിഷ്ടങ്ങൾക്കടിയിൽ കിടപ്പാണെന്ന് വാൻസ് ചൂണ്ടിക്കാട്ടി. അത് കണ്ടെടുക്കുക എളുപ്പമല്ല. ചിലർ എവിടെയാണെന്നു പോലും അറിയില്ല. "കുറച്ചു ക്ഷമയോടെ കാത്തിരിക്കാതെ വയ്യ."

ജഡങ്ങൾ വൈകുന്നത് ഇസ്രയേലിൽ രോഷം ഉയർത്തിയിട്ടുണ്ട്. 13 ജഡങ്ങൾ ഹമാസ് കൈമാറ്റം ചെയ്തു കഴിഞ്ഞു. ഇനിയും 15 കൂടി ഉണ്ടെന്നാണ് കണക്ക്.

ഇസ്രയേൽ റാഫ അതിർത്തി തുടർന്നു മാനുഷിക സഹായം എത്തിക്കാത്തതിൽ ഹമാസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂടാതെ, അവർ കൈമാറിയ പലസ്തീൻകാരുടെ 135 ജഡങ്ങളിൽ പലതിലും കഠിന പീഡനത്തിന്റെ പാടുകൾ കണ്ടത് പലസ്തീൻ ജനതയെ രോഷം കൊള്ളിച്ചിട്ടുമുണ്ട്.

പീഡിപ്പിച്ചതിന്റെയും അവയവങ്ങൾ മുറിച്ചതിന്റെയും അടയാളങ്ങൾ കണ്ടുവെന്നു 'ദ ഗാർഡിയൻ' പത്രം റിപ്പോർട്ട് ചെയ്തു.

Advertisment