/sathyam/media/media_files/2025/09/16/hbb-2025-09-16-04-15-13.jpg)
വധിക്കപ്പെട്ട വലതുപക്ഷ യുവ നേതാവും തൻ്റെ സുഹൃത്തുമായ ചാർളി കെർക്കിനെ ആദരിക്കാൻ വൈറ്റ് ഹൗസിൽ നിന്നു തിങ്കളാഴ്ച്ച 'ചാർളി കെർക് ഷോ' അവതരിപ്പിക്കുമെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രഖ്യാപിച്ചു. ഉച്ചയ്ക്കാണ് പരിപാടി.
വാൻസ് രാഷ്ട്രീയത്തിൽ എത്തുന്നതിനു മുൻപ് തന്നെ അദ്ദേഹവും കെർക്കും ഉറ്റ സുഹൃത്തുക്കൾ ആയിരു യൂട്ടാ വാലി യൂണിവേഴ്‌സ് ബുധനാഴ്ച്ച കെർക് വെടിയേറ്റു മരിച്ച ശേഷം എഴുതിയ കുറിപ്പിൽ വാൻസ് ആ സൗഹൃദത്തിൻ്റെ പഴയ കാലങ്ങൾ ഓർമിച്ചിരുന്നു.
2021ൽ യുഎസ് സെനറ്റിലേക്കു മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം ബന്ധപ്പെട്ട ആളുകളിൽ ഒരാൾ കെർക്ക് ആയിരുന്നു. അദ്ദേഹം ഒട്ടേറെ ആളുകളെ പരിചയപ്പെടുത്തി കാമ്പയ്ൻ സംഘടിപ്പിക്കാൻ സഹായിച്ചു. അതിലൊരാൾ ഡോണൾഡ് ട്രംപ് ജൂനിയർ ആയിരുന്നു.
വെസ്റ്റ് വിങ്ങിൽ ഒരു യോഗത്തിൽ ഇരിക്കുമ്പോഴാണ് കെർക് കൊല്ലപ്പെട്ട കാര്യം അറിഞ്ഞത്. "പ്രധാനകൾ ദൈവം കേട്ടില്ല. ദൈവത്തിനു മറ്റു പദ്ധതികൾ ഉണ്ടായിരുന്നു. ഇപ്പോൾ ചാർളി സ്വർഗത്തിൽ ആയതിനാൽ ദൈവത്തോട് നേരിട്ടു സ്വന്തം കുടുംബത്തിനും കൂട്ടുകാർക്കും അദ്ദേഹം ഏറെ സ്നേഹിക്കുന്ന രാജ്യത്തിനും വേണ്ടി നേരിട്ട് സംസാരിക്കാൻ അവസരമായി."
കെർക്കിന്റെ മൃതദേഹത്തെ യൂട്ടയിൽ നിന്നു അരിസോണയിലേക്കു കൊണ്ടുപോകുമ്പോൾ വാൻസ് കൂടെ ഉണ്ടായിരുന്നു.