New Update
/sathyam/media/media_files/2025/07/31/bvbvg-2025-07-31-03-51-46.jpg)
ആഗോള സ്ഥാപനമായ പ്രോക്ടർ ആൻഡ് ഗാമ്പിൾ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി ശൈലേഷ് ജി. ജെജുറിക്കർ നിയമിതനായി. ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ആയിരുന്ന അദ്ദേഹം ജനുവരി 1നു പുതിയ ചുമതല ഏൽക്കും.
Advertisment
ജോൺ മോയെല്ലർ എക്സിക്യൂട്ടീവ് ചെയർമാനായി പോകുന്ന ഒഴിവിലാണ് ജെജുറിക്കർ പ്രസിഡന്റ് ആവുന്നത്. 1989ൽ കമ്പനിയിൽ ചേർന്ന ജെജുറിക്കർ മുംബൈ യുണിവേഴ്സിറ്റിയുടെയും ലക്‌നോ ഐ ഐ എമ്മിന്റെയും പൂർവ വിദ്യാർഥിയാണ്.
"പി ആൻഡ് ജിയുടെ സി ഇ ഓ ആവുന്നത് വലിയ ബഹുമതിയായി ഞാൻ കാണുന്നു," ജെജുറിക്കർ പറഞ്ഞു.