പി പി ചെറിയാന്‍
Updated On
New Update
/sathyam/media/media_files/2025/01/11/NvUPC53yD0rXqqWQmFyZ.jpg)
വാഷിങ്ടൻ ഡി സി : ഡിസംബർ 29 ന് ജോർജിയയിലെ തന്റെ ജന്മനാടായ പ്ലെയിൻസിൽ 100-ാം വയസ്സിൽ അന്തരിച്ച യുഎസിലെ 39-ാമത് പ്രസിഡന്റ് ജിമ്മി കാർട്ടറിന് വ്യാഴാഴ്ച വാഷിങ്ടൻ നാഷനൽ കത്തീഡ്രലിൽ നടന്ന സംസ്കാര ചടങ്ങിൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മറ്റ് മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ എന്നിവർക്കൊപ്പം പ്രസിഡന്റ് ജോ ബൈഡനും അവരുടെ ഭാര്യമാർ എന്നിവർക്കൊപ്പം അന്ത്യാഭിവാദ്യം അർപ്പിച്ചു.
Advertisment
അഞ്ചുപേരും അവസാനമായി ഒത്തുചേർന്നത് 2018 ൽ ജോർജ് എച്ച് ഡബ്ല്യു ബുഷിന്റെ സംസ്കാര ചടങ്ങിലായിരുന്നു. 'എല്ലാവരോടും ബഹുമാനത്തോടു കൂടി' പെരുമാറേണ്ടതിന്റെ പ്രാധാന്യം മിസ്റ്റർ കാർട്ടർ തന്നെ പഠിപ്പിച്ചുവെന്ന് ബൈഡൻ തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.
'വീടുകൾ ആവശ്യമുള്ള ആളുകൾക്ക് അദ്ദേഹം വീടുകൾ നിർമിച്ചു നൽകി, ജിമ്മി കാർട്ടരിന്റെ ചെറുമകൻ ജോഷ്വ കാർട്ടർ ചടങ്ങിൽ പറഞ്ഞു.