വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ നെവാഡ പ്രൈമറിയിൽ പ്രസിഡന്റ് ജോ ബൈഡൻ അനായാസം ജയിച്ചു കയറി. അനൗദ്യോഗിക കണക്കുകൾ അനുസരിച്ചു അദ്ദേഹം 89.8% വോട്ട് നേടി: 79,403 വോട്ട്. എഴുത്തുകാരി മേരിയൻ വില്യംസൺ ആയിരുന്നു ഏക എതിരാളി. സംസ്ഥാനം ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനിലേക്കു അയക്കുന്ന 26 ഡെലിഗേറ്റുകളുടെയും പിന്തുണ ബൈഡനു ലഭിക്കും.
"നന്ദി നെവാഡ," ബൈഡൻ പറഞ്ഞു. "ആരെയും പിന്തള്ളാത്ത പ്രചാരണമാണ് നമ്മൾ നയിക്കുന്നത്. ഈ കുതിപ്പ് തുടരാം."
റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിക്കി ഹേലി രണ്ടാം സ്ഥാനത്തു എത്തി. എന്നാൽ അവരെ വിജയിയായി പ്രഖ്യാപിക്കും. ഡൊണാൾഡ് ട്രംപ് മത്സരിച്ചില്ല. കാരണം, വ്യാഴാഴ്ച നടക്കുന്ന കോക്കസിലാണ് 26 ഡെലിഗേറ്റുകളെ തീരുമാനിക്കുക. കോക്കസിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
ഒരു സ്ഥാനാർഥിക്കുമല്ലാത്ത (None of these candidates) എന്ന് രേഖപ്പെടുത്തിയ ഭാഗത്താണ് ഏറ്റവുമധികം വോട്ട് വീണത്. 60% വരെ അവിടെ വീഴുമെന്നു കണക്കാക്കുന്നു. ഹേലിക്കു കിട്ടിയത് 33.2% ആണ്.
പോളിംഗ് വളരെ കുറവായിരുന്നു.