Advertisment

യുഎസിലെ രണ്ട് ആക്രമണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് ബൈഡന്‍

New Update
Cvv

വാഷിങ്ടന്‍: യു.എസിലെ ന്യൂ ഓര്‍ലിയന്‍സില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയതും, നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചതും തമ്മില്‍ ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍. ഇതുസംബന്ധിച്ച് എഫ്.ബി.ഐ അന്വേഷണം നടത്തുന്നതായി ബൈഡന്‍ സ്ഥിരീകരിച്ചു.

Advertisment

ഇസ്ലാമിക് സ്റേററ്റിന്റെ പതാകയുള്ള ട്രക്കാണ് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറിയത്. മണിക്കൂറുകള്‍ പിന്നിടും മുമ്പ് സൈബര്‍ട്രക്ക് സ്ഫോടനവും നടന്നു. ബുധനാഴ്ച രാവിലെയാണ് ഇരുസംഭവങ്ങളും നടന്നത്. ഇതുകൂടാതെ, പുതുവര്‍ഷ ആഘോഷത്തിനിടെ വെടിവയ്പ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇതിന് മറ്റ് രണ്ടു സംഭവങ്ങളുമായി ബന്ധമുണ്ടെന്നു കരുതുന്നില്ല.

ലുയീസിയാന സംസ്ഥാനത്തെ ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 15 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ട്രക്കില്‍നിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കള്‍ ന്യൂ ഓര്‍ലിയന്‍സിലെ വീട്ടില്‍ നിര്‍മിച്ചതാണെന്ന് സംശയിക്കുന്നു.

ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് പൊലീസ് വെടിയേറ്റു മരിച്ച ൈ്രഡവര്‍ ഷംസുദ്ദീന്‍ ജബ്ബാര്‍ ഐ.എസ് അനുഭാവിയാണെന്നതിന്റെ തെളിവുകള്‍ എഫ്.ബി.ഐക്ക് ലഭിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അക്രമത്തിന് മുമ്പ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോകളില്‍ ഐ.എസിന്റെ ആശയങ്ങള്‍ തന്നെ സ്വാധീനിച്ചതായി ഇയാള്‍ പറയുന്നുണ്ട്. കൊല്ലാനുള്ള ആഗ്രഹവും ഇയാള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

ട്രംപിന്റെ ഉടമസ്ഥതയിലുള്ള ലാസ്വേഗാസിലെ ഹോട്ടലിന് മുന്നില്‍ ടെസ്ല കമ്പനിയുടെ സൈബര്‍ട്രക് കാര്‍ പൊട്ടിത്തെറിച്ച് ൈ്രഡവര്‍ കൊല്ലപ്പെടുകയും ഏഴിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

Advertisment