മിഷിഗൻ : മിഷിഗൻ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങി റിപ്പബ്ലിക്കൻ പ്രതിനിധി ജോൺ ജെയിംസ്. രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ കോൺഗ്രസ് സീറ്റുകളിലൊന്നാണ് മിഷിഗൻ.
മുൻപ് രണ്ടുതവണ യുഎസ് സെനറ്റിലേക്ക് ജെയിംസ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022 ൽ 2,000 ൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജെയിംസ് ഹൗസ് സീറ്റ് നേടി.
അതേസമയം ഏകദേശം 26,000-ത്തിലധികം വോട്ടുകൾക്ക് (6 ശതമാനം പോയിന്റുകൾക്ക്) ഡെമോക്രാറ്റ് കാൾ മാർലിംഗയെ പരാജയപ്പെടുത്തിയായിരുന്നു 2024 ൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പിൽ ജെയിംസ് വിജയിച്ചത്.