ജോസ്മോൻ ചെമ്മാച്ചേൽ കെ. സി.എസിൻ്റെ പുതിയ ഓഡിറ്ററായി നിയമിതനായി

New Update
CHIKAGO  RA

ചിക്കാഗോ : 2025-26 കാലഘട്ടത്തിലേക്ക് കെ. സി.എസിൻ്റെ ഓഡിറ്റർ പദവിയിലേക്ക് ജോസ്മോൻ ചെമ്മാച്ചേൽ സി പി എ സി പി എ  നിയമിതനായി. കെ.സി.ജെ.എൽ, കെ.സി.വൈ.എൽ, കെ.സി. എസ് എന്നീ പ്രസ്ഥാനങ്ങളിലൂടെ സമുദായത്തിൻ്റെയും സംഘടനയുടെയും ആത്മാവ് തൊട്ടറിഞ്ഞ് വളർന്നുവന്ന ജോസ്മോൻ എന്തുകൊണ്ടും ഈ സ്ഥാനത്തിന് വളരെ യോഗ്യതയുള്ളവനാണ്.

Advertisment

 സ്വന്തമായി അക്കൗണ്ടിംഗ് സ്ഥാപനം തുടങ്ങി വളരെ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ഒരു യുവ അക്കൗണ്ടൻറ് ആണ് ജോസ്മോൻ. കെ.സി.എസിൻ്റെ ക്ഷണം സ്വീകരിച്ച്, യാതൊരു വൈമനസ്സിയവും കൂടാതെ, കെ.സി.ൻ്റെ ഓഡിറ്റർ പദവിയിലേക്ക് കടന്നു വന്ന ജോസ്മോനെ കെ.സി.എസ് എക്സിക്യൂട്ടീവ് സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാവിധ ഭാവുകങ്ങളും നേരുന്നു.