Advertisment

ട്രംപിനെതിരായ ഹഷ് മണി കേസിൽ ജഡ്‌ജ്‌ യുവാൻ മെർഷൻ ജനുവരി 10നു വിധി പറയും

New Update
hgf

ന്യൂ യോർക്കിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഹഷ് മണി കേസിൽ ജഡ്‌ജ്‌ യുവാൻ  മെർഷൻ ജനുവരി 10നു വിധി പറയും. ജനുവരി 20നു അധികമേൽക്കാൻ തയാറെടുക്കുന്ന ട്രംപ് ഈ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ചു. ലോവർ മൻഹാട്ടനിലെ കോടതിയിൽ രാവിലെ 09:30 നായിരിക്കും വിധി പ്രഖ്യാപനം. ട്രംപിനു ഹാജരാവുകയോ ഒഴിഞ്ഞു നിൽക്കുകയോ ചെയ്യാം.

Advertisment

വിധി പ്രഖ്യാപിക്കുന്നതിനു നിയമതടസം ഇല്ലെന്നും ജൂറിയുടെയും പ്രതിയുടെയും പരാതിക്കാരന്റെയും താല്പര്യങ്ങൾ പരിഗണിച്ചു ഈ കേസ് അവസാനിപ്പിക്കാൻ അത് സഹായിക്കുമെന്നും കോടതി പറഞ്ഞു.ട്രംപ് അധികാരമേറ്റു സ്ഥാനം ഒഴിയുന്നതു വരെ വിധി പ്രഖ്യാപനം നീട്ടി വയ്ക്കുന്നതിനേക്കാൾ നല്ലതു ഇപ്പോൾ പ്രഖ്യാപിക്കുന്നതാണെന്ന് മെർഷൻ പറഞ്ഞു.

നവംബർ 26നു വച്ചിരുന്ന പ്രഖ്യാപനം അനിശ്ചിതമായി നീട്ടി വയ്ക്കാൻ തയാറാണെന്നു മെർഷൻ നേരത്തെ പറഞ്ഞിരുന്നു.2016 തിരഞ്ഞെടുപ്പിനു മുൻപ് നീലച്ചിത്ര നടിയുമായുള്ള ബന്ധം മൂടി വയ്ക്കാൻ പണം നൽകിയത് പുറത്താവാതിരിക്കാൻ ബിസിനസ് രേഖകൾ തിരുത്തി എന്നതാണ് ട്രംപിനെതിരായ കേസ്.

പ്രസിഡന്റ് ആയിരുന്നതിനാൽ തനിക്കു ഇമ്മ്യൂണിറ്റി ഉണ്ടെന്ന ട്രംപിന്റെ വാദം കോടതി തള്ളിയിരുന്നു. ഇത് വ്യക്തിപരമായ പെരുമാറ്റത്തിന്റെ പേരിലുള്ള കേസാണെന്നു കോടതി ചൂണ്ടിക്കാട്ടി. ട്രംപിനെതിരെ 34 കുറ്റാരോപണങ്ങളും കോടതിയിൽ തെളിഞ്ഞിരുന്നു.

വിധി പറയുന്ന തീയതി പ്രഖ്യാപിച്ചതോടെ ട്രംപ് മെർഷനെതിരെ ആഞ്ഞടിച്ചു. കോടതിയെ പരാമർശിച്ചു സംസാരിക്കാൻ വിലക്കുണ്ടായിരിക്കെ, മെർഷൻ തീവ്രവാദിയായ ഡെമോക്രാറ്റ് ആണെന്നു അദ്ദേഹം ആക്ഷേപിച്ചു. അദ്ദേഹത്തിന്റെ  ഉത്തരവ് നിയമവിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധവുമാണ്. അത് നടപ്പാക്കിയാൽ പ്രസിഡൻസി തന്നെ അവസാനിക്കും.
മെർഷന്റെ കുടുംബത്തെയും കടന്നാക്രമിക്കാൻ ട്രംപ് മടിച്ചില്ല.













 

Advertisment