New Update
/sathyam/media/media_files/2025/08/31/jnnb-2025-08-31-05-41-51.jpg)
എച്-1 ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് അന്വേഷിക്കും. അത്തരം സംഭവങ്ങൾ അറിയുന്നവർ അതു റിപ്പോർട്ട് ചെയ്യണമെന്നു അന്വേഷണം നയിക്കുന്ന ഇന്ത്യൻ വംശജയായ അസിസ്റ്റന്റ് അറ്റോണി ജനറൽ ഹർമീത് ധില്ലൻ അഭ്യർഥിച്ചു. ഡിപ്പാർട്മെന്റിന്റെ ഹോട്ലൈനിൽ ബന്ധപ്പെടാം.
Advertisment
നിരവധി അന്വേഷണങ്ങൾ നടത്തുന്നുണ്ട് എന്നാണ് ധില്ലൻ പറയുന്നത്. ചില ജീവനക്കാർക്കെതിരെ നടപടി എടുക്കയും ചെയ്തു.
എല്ലാ വർഷവും എച്-1 ബി വിസ കിട്ടിയവരിൽ ശരാശരി 70% ഇന്ത്യക്കാരാണ്. ഇമിഗ്രെഷൻ സംവിധാനം ഉടച്ചു വാർക്കുന്നതിന്റെ ഭാഗമായി വിസ നിർത്തുമെന്നു ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.