ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് ഷാജി മിറ്റത്താനിയെ കല എൻഡോർസ് ചെയ്തു

New Update
shbhsbsjbj

ഫിലാഡൽഫിയ: സാമൂഹ്യ പ്രവർത്തകനും പ്രമുഖ സംഘാടകനുമായ ഷാജി മിറ്റത്താനിയെ ഫോമയുടെ 2024-26 കാലഘട്ടത്തിൽ നാഷണൽ കമ്മിറ്റിയിലേക്ക് കല എൻഡോഴ്സ് ചെയ്തു. ഇപ്പോൾ കലയുടെ പ്രസിഡന്റും ഫോമാ മിഡ് അറ്റ്ലാന്റിക് റീജണൽ വൈസ് ചെയർമാനുമായി സേവനം അനുഷ്ഠിച്ചുവരികയാണ് അദ്ദേഹം. ഫിലിം ഡിസ്ട്രിബ്യുട്ടർ, സീരിയൽ നിർമാതാവ്, നാടക നടൻ എന്നീ തലങ്ങളിൽ സാംസ്‌കാരിക രംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഷാജി മിറ്റത്താനി.
 
.ഫിലാഡൽഫിയ സീറോ മലബാർ ദേവാലയത്തിൽ ദീർഘകാലം ട്രസ്റ്റിയായി സേവനമനുഷ്ഠിച്ച ഷാജി മിറ്റത്താനി SMCC യുടെ റീജിയണൽ കോർഡിനേറ്റർ കൂടിയാണ്. കലയുടെ ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുള്ള ഷാജി മിറ്റത്താനി എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ഇന്ത്യൻ ചർച്ചസിന്റെ സുവനീർ ചീഫ് എഡിറ്റർ പദവിയും അലങ്കരിച്ചിട്ടുണ്ട്.
 
മുതിർന്ന ഫോമാ നേതാക്കളായ ഡോ . ജെയിംസ് കുറിച്ചി , ജോർജ് മാത്യു CPA, ജോയിന്റ് സെക്രട്ടറി ഡോ . ജയ്മോൾ ശ്രീധർ, RVP ജോജോ കോട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisment
Shaji Mittani
Advertisment