/sathyam/media/media_files/2025/08/28/vccx-2025-08-28-05-30-26.jpg)
2023 ലെ നങ്യാർ കൂത്തിനുള്ള കേരള സംസഥാന ക്ഷേത്ര കലാ പുരസ്‌കാരം നേടിയ പ്രശസ്ത നർത്തകി കലാമണ്ഡലം രശ്മി ടീച്ചറെ ന്യൂയോർക്കിലെ മലയാളി ഹിന്ദു മണ്ഡലം (മഹിമ)ആദരിച്ചു . മഹിമ വൈസ് പ്രസിഡന്റ് ശബരിനാഥ് നായരാണ് കലാമണ്ഡലത്തിൽ വെച്ച് രജിസ്ട്രാർ ഡോ. രാജേഷ് കുമാറിന്റെ സാന്നിധ്യത്തിൽ രശ്മി ടീച്ചറെ പൊന്നാട അണിയിച്ചു കൊണ്ട് ന്യൂയോർക്കിലെ മലയാളി ഹിന്ദു മണ്ഡലം അംഗങ്ങളുടെ സ്‌നേഹാദരവ് അറിയിച്ചത്.
മൺമറഞ്ഞു കൊണ്ടിരിക്കുന്ന ക്ഷേത്ര കലകളായ കൂത്തിനും കൂടിയാട്ടത്തിനും ഒക്കെ വേണ്ടി ജീവിതം തന്നെ സമർപ്പിച്ച ശ്രേഷ്ഠ കലാകാരിയാണ് രശ്മി. അത്തരം പൗരാണിക കലകളുടെ പുനരുദ്ധാരണമാണ് രശ്മി ടീച്ചറുടെ ജീവിത വൃതം. നിരവധി രാജ്യാന്തര -അന്താടാഷ്ട്ര വേദികളിൽ തന്റെ കലാ മികവ് വിളിച്ചറിയിച്ച കലാമണ്ഡലം രശ്മി ടീച്ചറിന്റെ ,ചൈനീസ് നാടോടി കഥ ആസ്പദമായ് ചെയ്ത "വൈറ്റ് സ്നേക്ക് " എന്ന കൂത്ത് ...ഏഷ്യൻ രാജ്യങ്ങളിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഇനമാണ്.
2025 ലെ ഓണത്തിന് ( സെപ്റ്റംബർ 13 ) ഓണാഘോഷങ്ങളുടെ ഭാഗമായി മഹിമ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയുടെയും ശില്പി രശ്മി ടീച്ചർ തന്നെയാണ്ഇന്ത്യയിലും വിദേശത്തും ആയി അനേകം ശിഷ്യ സമ്പത്തുള്ള രശ്മി ടീച്ചർ, മഹിമ നൽകുന്ന ഈ ആദരവിൽ ഏറെ സന്തോഷം അറിയിച്ചു. ഈ എളിമയാർന്ന കലാ സപര്യയുടെ മുന്നോട്ടുള്ള യാത്രയിൽ രശ്മി ടീച്ചർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് മഹിമ പ്രസിഡന്റ് പുരുഷോത്തമ പണിക്കരും, സെക്രട്ടറി വിനോദ് കെയർകെയും അറിയിച്ചു.
ഇത്തരം യഥാർത്ഥ കലാ ഉപാസകർക്കു വേണ്ടി എല്ലാ പ്രോത്സാഹനവും നൽകി അവർക്കു വളരാൻ ഏറെ വളക്കൂറുള്ള മണ്ണായി ഇനിയും കലാമണ്ഡലം തുടരും എന്നും സംഭാഷണ മദ്ധ്യേ കലാമണ്ഡലം രജിസ്ട്രാർ ഡോ.രാജേഷ് കുമാർ വെക്തമാക്കി. അടുത്ത് തന്നെ ലോകത്തിലെ വിവിധ വേദികളിൽ തനതു കേരളീയ കലകളുടെ പ്രകടനങ്ങളുമായി കലാമണ്ഡലത്തിലെ കലാകാരന്മാർ എത്തും എന്നും അദ്ദേഹം ഉറപ്പു നൽകി.