കമലാ ഹാരിസും എംഹോഫും മാലിബുവി ൽ പുതിയൊരു വീടു വാങ്ങി

New Update
C

കലിഫോർണിയയിൽ മാലിബുവിലെ സമ്പന്നരുടെയും പ്രശസ്ത‌രുടെയും പ്രിയ വാസ സ്ഥലമായ പോയിൻ്റ് ഡുമിൽ മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഭർത്താവ് ഡഗ് എംഹോഫും ചേർന്നു $8.15 മില്യൺ വിലവരുന്ന പുതിയൊരു ഭവനം വാങ്ങിയതായി റിപ്പോർട്ട്.

Advertisment

തമിഴ് നാട്ടിൽ വേരുകളുള്ള ഹാരിസ് വളർന്നതും രാഷ്ടീയത്തിൽ ഉയർച്ച നേടിയതും കലിഫോർണിയയിലാണ്. ബ്രെന്റ് വൂഡിൽ അവർക്കു 3,500 ചതുരശ്ര അടിയുള്ള വീടുണ്ട്.

പുതിയ ഭവനം കാട്ടുതീ മൂലം നാശനഷ്ടങ്ങൾ ഉണ്ടായ മേഖലയിലാണ്. 2018ലെ വൂൾസി ഫയറും 2025ലെ പാലിസാദസ് ഫയറും അവിടെ നാശം വിതച്ചു. എന്നാൽ അതിമനോഹരമായ ബീച്ചുകളും ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുളള പ്രശസ്തരായ താമസക്കാരും അവിടെ ആകര്ഷണീയതയാണ്.

ഹാരിസ് വാങ്ങിയ മുക്കാൽ ഏക്കർ വസ്തു 1979ൽ പണിതതാണ്. 4,000 ചതുരശ്ര അടിയിൽ നാലു ബെഡ്റൂമുകളും ആറു ബാത്റൂമുകളും ഉണ്ട്.

Advertisment