കലിഫോർണിയ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കില്ലെന്നു കമലാ ഹാരിസ് പ്രഖ്യാപിച്ചു

New Update
Hhvg

മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അടുത്ത വർഷം കലിഫോർണിയ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കില്ല. ഇക്കാര്യം ബുധനാഴ്ച്ച ഹാരിസ് തന്നെയാണ് അറിയിച്ചത്.

Advertisment

"തത്കാലത്തേക്ക് എന്റെ നേതൃത്വവും പൊതുജനസേവനവും തിരഞ്ഞെടുക്കപ്പെട്ട ജോലിയിൽ ഉണ്ടാവില്ല," ഹാരിസ് പ്രസ്താവനയിൽ പറഞ്ഞു. "ഞാൻ അമേരിക്കൻ ജനതയ്ക്കു പറയാനുള്ള കാര്യങ്ങൾ കേൾക്കുകയാണ്. ഭയമില്ലാതെ പൊരുതാൻ കഴിയുന്ന ഡെമോക്രാറ്റുകളെ തിരഞ്ഞെടുക്കാൻ സഹായം നൽകുകയാണ്. വരും മാസങ്ങളിൽ എന്റെ ഭാവിയെ കുറിച്ച് ഞാൻ സംസാരിക്കാം."

മുൻ സെനറ്ററും കാലിഫോർണിയ മുൻ അറ്റോണി ജനറലുമായ ഹാരിസ് 2026ൽ ഗവർണർ ഗവിൻ ന്യൂസം അധികാരം ഒഴിയുമ്പോൾ ആ സ്ഥാനത്തേക്കു മത്സരിക്കുമെന്നു മാസങ്ങളായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഹാരിസ് അതിൽ ഒരു താല്പര്യവും കാട്ടിയിട്ടില്ല. സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ അവർ പങ്കെടുത്തിട്ടില്ല. വമ്പൻ എൻഡോഴ്സ്മെന്റ് നൽകുന്ന യുണിയനുകളുമായും ബന്ധപ്പെട്ടിട്ടില്ല.

2028 പ്രസിഡന്റ് തിരഞ്ഞടുപ്പിലും ഹാരിസ് ഉത്സാഹം കാണിക്കുന്നില്ലെന്നു സൂചനയുണ്ട്. അതൊന്നുമല്ലാതെ സ്വതന്ത്രമായ ജീവിതവും അവർ ആഗ്രഹിക്കുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ഹാരിസ് രംഗത്തില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ സാധ്യതയുളള നേതാവാണ് ന്യൂസം.

സ്വകാര്യ ജീവിതത്തിൽ സജീവമായ ഹാരിസ് കഴിഞ്ഞ ആഴ്ച്ച ഇംഗ്ലണ്ടിൽ ആപ്പിൾ സ്ഥാപകന്റെ പുത്രി ഈവ് ജോബ്‌സിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വധുവിന്റെ 'അമ്മ ലോറെൻ അവരുടെ ഉറ്റ സുഹൃത്താണ്.

2024 പരാജയം വിശിദീകരിക്കാൻ ഡെമോക്രാറ്റിക്‌ നേതാക്കൾ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്ന മിനസോട്ട ഗവർണർ ടിം വാൾസും അക്കൂട്ടത്തിലുണ്ട്. ഹാരിസ് പക്ഷെ അവിടെയൊന്നും എത്താറില്ല.

Advertisment