ഡൊണാൾഡ് ട്രംപ് തന്റെ വംശീയതയെ ചോദ്യം ചെയ്തു നടത്തിയ അഭിപ്രായങ്ങളെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തള്ളി. അവ വിഭജനം ലക്‌ഷ്യം വയ്ക്കുന്ന അനാദരമായ അഭിപ്രായങ്ങളാണ് എന്നവർ പറഞ്ഞു.
പഴയ കളി തന്നെയാണ് ട്രംപ് കളിക്കുന്നത്. "അമേരിക്കൻ ജനത ഇതിനേക്കാൾ മെച്ചപ്പെട്ട നേതൃത്വം അർഹിക്കുന്നു. വസ്തുതകളെ സത്യമായി നേരിടുന്ന നേതാവിനെ. നമ്മുടെ വൈവിധ്യത്തെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ഒരാളെയല്ല."