New Update
/sathyam/media/media_files/suIIkOhLpdnXLlL8d6Vw.jpg)
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഭർത്താവ് ഡഗ് എംഹോഫിനു അടുത്തിടെ കോവിഡ്-19 സ്ഥിരീകരിച്ചെന്നു അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
Advertisment
സെക്കൻഡ് ജന്റിൽമാനു ശനിയാഴ്ച്ചയാണ് ടെസ്റ്റിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ നിസാരമായിരുന്നു.
"അദ്ദേഹം മൂന്നു തവണ വാക്സിനേഷൻ എടുത്തിട്ടുണ്ട്, മൂന്നു തവണ ബൂസ്റ്ററും," ഓഫിസ് പറഞ്ഞു. "ഇപ്പോൾ രോഗലക്ഷണങ്ങൾ ഒന്നുമില്ല. വീട്ടിൽ മറ്റെല്ലാവരിൽ നിന്നും അകന്നു നിന്ന് തന്റെ ജോലികൾ ചെയ്യുന്നുണ്ട്."
മുൻകരുതൽ എന്ന നിലയിൽ വൈസ് പ്രസിഡന്റിനും ശനിയാഴ്ച പരിശോധന നടത്തിയെന്ന് അറിയിപ്പിൽ പറയുന്നു. "അവരെ വൈറസ് ബാധിച്ചിട്ടില്ല."
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ എംഹോഫ് പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമ വനിത ജിൽ ബൈഡൻ എന്നിവർക്കും കമലാ ഹാരിസിനും ഒപ്പം എടുത്ത ചിത്രങ്ങൾ പുറത്തു വന്നിരുന്നു.