2028 ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളിൽ കമലാ ഹാരിസിനു വൻ മുന്നേറ്റം

New Update
B

2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മത്സരിക്കാൻ സാധ്യതയുള്ള ഡെമോക്രാറ്റിക് നേതാക്കളിൽ മുന്നിട്ടു നിൽക്കുന്നത് 2024 സ്ഥാനാർഥി ആയിരുന്ന മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആണെന്നു റാസ്‌മുസൻ റിപ്പോർട്സ് നടത്തിയ സർവേയിൽ കണ്ടെത്തി. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം അല്പമൊന്നു മാറി നിന്ന ഹാരിസ് വീണ്ടും സജീവമായതോടെ കുതിപ്പ് നേടിയെന്നാണ് കാണുന്നത്.

Advertisment

ഇപ്പോൾ ഡെമോക്രറ്റിക് പ്രൈമറി നടത്തിയാൽ ആർക്കു വോട്ട് ചെയ്യുമെന്ന ചോദ്യത്തിനു ജനുവരി 25-27 സർവേയിൽ ഹാരിസ് 34% നേടിയതായി കാണുന്നു. രണ്ടാം സ്ഥാനത്തു വന്ന കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസമിനു 20% മാത്രം.

പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോ 10%, മുൻ ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബുട്ടീജിഗ് 10%, ന്യൂ യോർക്ക് റെപ്. അലെക്സാൻഡ്രിയോ ഒക്കേഷ്യോ-കോർട്ടസ് 7%, ന്യൂ ജേഴ്സി സെനറ്റർ കോറി ബുക്കർ 6%, മെരിലാൻഡ് ഗവർണർ വെസ് മൂർ 3% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില.

ഫെബ്രുവരി 5നു ഹാരിസ് തൻ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടും ഉഷാറാക്കിയിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ മടികൂടാതെ വിമർശനം അഴിച്ചു വിട്ടു തുടങ്ങുകയും ചെയ്തു.

Advertisment