/sathyam/media/media_files/2026/01/05/g-2026-01-05-05-43-28.jpg)
വെനസ്വേലയിലെ പ്രസിഡന്റ് ട്രംപിന്റെ നടപടി നിയമവിരുദ്ധവും അപകടം നിറഞ്ഞതും ദേശീയ താത്പര്യത്തിലുപരി രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കുറ്റപ്പെടുത്തി.
നിക്കൊളാസ് മഡുറോ ക്രൂരനും അനധികൃതമായി അധികാരത്തിൽ തുടർന്നയാളുമാണ് എന്നത് ഈ ആക്രമണത്തിനു ന്യായമാവുന്നില്ലെന്നു ഹാരിസ് ചൂണ്ടിക്കാട്ടി. "ഡോണൾഡ് ട്രംപിന്റെ നടപടികൾ അമേരിക്കയെ കൂടുതൽ സുരക്ഷിതവും ശക്തവും ആക്കുന്നില്ല. ജീവിതച്ചെലവ് കുറയ്ക്കുന്നുമില്ല. അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കയാണ് ചെയ്തത്.
"ഇത്തരം സിനിമകൾ നമ്മൾ മുൻപും കണ്ടിട്ടുണ്ട്. എണ്ണയ്ക്കും ഭരണമാറ്റത്തിനും വേണ്ടി നടത്തുന്ന നാടകങ്ങൾ അരാജകത്വത്തിലേക്കു വഴുതുമ്പോൾ സഹിക്കേണ്ടി വരുന്നത് അമേരിക്കൻ കുടുംബങ്ങളാണ്."
അത്തരം നടപടികൾക്കു ജനപിന്തുണ ഇല്ലെന്നു ഹാരിസ് പറഞ്ഞു. അമേരിക്കൻ ജനത ഈ നുണ കേട്ടു മടുത്തു. "ആക്രമണത്തിനു പിന്നിലുള്ള ലക്ഷ്യങ്ങൾ കരുതിക്കൂട്ടി വളച്ചൊടിക്കയാണ് ചെയ്തത്. ഇത് ലഹരി മരുന്നോ ജനാധിപത്യമോ കാരണമല്ല. മേഖലയിലെ കരുത്താനാവാനുള്ള ട്രംപിന്റെ ശ്രമമാണ്."
അമേരിക്കയ്ക്ക് ജീവിതച്ചെലവ് കുറയ്ക്കുന്ന നേതൃത്വമാണ് ആവശ്യം. നിയമം നടപ്പാക്കണം. സഖ്യങ്ങൾ ശക്തമാക്കണം. ഏറ്റവും പ്രധാനം, അമേരിക്കൻ ജനതയെ ഒന്നാം മുന്ഗണനയായി കാണണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us