ഡെമോക്രാറ്റിക് സ്‌ഥാനാർഥിയാവുന്ന വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അടുത്ത ആഴ്ച തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ പെൻസിൽവേനിയയിൽ അവതരിപ്പിക്കും. ഫിലാഡൽഫിയയിൽ നടക്കുന്ന റാലിയിൽ ആയിരിക്കും അവതരണം എന്നതു കൊണ്ട് പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോ ആയിരിക്കും സ്ഥാനാർത്ഥി എന്ന അഭ്യൂഹത്തിനു ശക്തി കൂടി.
ആ റാലിക്കു ശേഷം ഹാരിസ് വി പി സ്ഥാനാർഥിയുമൊത്ത് നാലു ദിവസം ഏഴു സ്വിങ് സ്റ്റേറ്റുകളിൽ പ്രചാരണം നടത്തും. വിസ്കോൺസിൻ, മിഷിഗൺ, നോർത്ത് കരളിന, ജോർജിയ, അരിസോണ എന്നിവിടങ്ങളിൽ.
ഷാപിറോ (51) മുൻനിര സ്ഥാനാർഥി ആയിരുന്നു. ഗവർണർ എന്നതിനു പുറമെ, അദ്ദേഹം ഫിലാഡെൽഫിയയ്ക്കു തൊട്ടു പുറത്തു മോന്റിഗോമറി കൗണ്ടിയിൽ ആണ് വളർന്നത്.ഷാപിറോ കുറെ ദിവസമായി പെൻസിൽവേനിയയിൽ ഹാരിസിനു വേണ്ടി ഊർജിതമായ പ്രചാരണം നടത്തി വരികയാണ്. 19 ഇലക്ട്‌റൽ വോട്ടുകൾ ഉള്ള സംസ്ഥാനം 2020ൽ ബൈഡൻ നേടിയതാണ്.ചൊവാഴ്ച പുറത്തു വന്ന ബ്ലൂംബെർഗ് ന്യൂസ്/മോർണിംഗ് കൺസൾട്ട് സർവേയിൽ ട്രംപിന് പെൻസിൽവേനിയയിൽ 50%-46% ലീഡുണ്ട്.