/sathyam/media/media_files/2025/09/18/vvc-2025-09-18-05-35-09.jpg)
എഫ് ബി ഐ ഡയറക്റ്റർ കാഷ് പട്ടേൽ യുഎസ് സെനറ്റിൽ ചൊവാഴ്ച്ച ഡെമോക്രറ്റുകളുമായി ഏറ്റു മുട്ടി. ജുഡീഷ്യറി കമ്മിറ്റിയുടെ വിചാരണയിൽ കടന്നാക്രമണം നേരിട്ട പട്ടേൽ ശക്തമായി തന്നെ തിരിച്ചടിക്കയാണ് ചെയ്തത്.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെ സംബന്ധിച്ച ഫയലുകൾ പട്ടേൽ കൈകാര്യം ചെയ്ത രീതിയെ സെനറ്റർ ആഡം ഷിഫ് (ഡെമോക്രാറ്റ്-കലിഫോർണിയ) ചോദ്യം ചെയ്തപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. "നിങ്ങളെ പോലുള്ളവർ ഇന്റലിജൻസ് രാഷ്ട്രീയ ആയുധമാക്കുന്നത് തടയുക എന്നതാണ് എന്റെ ജോലി," പട്ടേൽ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ കടുത്ത വിമർശകനായ ഷിഫ് യുഎസ് സെനറ്റിന്റെ ചരിത്രത്തിൽ കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരൻ ആണെന്നു പറയാനും ട്രംപിൻ വിശ്വസ്തൻ മടിച്ചില്ല. "നിങ്ങൾ ഒരു നാണക്കേടാണ്, തികഞ്ഞ ഭീരുവാണ്. രാഷ്ട്രീയ കോമാളിയാണ്."
ഷിഫിനേക്കാൾ ശബ്ദം ഉയർത്തിയാണ് പട്ടേൽ സംസാരിച്ചത്. ഡെമോക്രാറ്റ് ഡിക്ക് ഡർബിൻ (ഇല്ലിനോയ്) പ്രതിഷേധിച്ചപ്പോൾ കമ്മിറ്റി ചെയർ ചക് ഗ്രാസി (റിപ്പബ്ലിക്കൻ-അയോവ) പട്ടേലിനോടും ഷിഫിനോടും മിണ്ടാതിരിക്കാൻ പറഞ്ഞു.
പട്ടേൽ തന്റെ കസേര രക്ഷിക്കാൻ പാടുപെടുകയാണെന്നു ഷിഫ് ചൂണ്ടിക്കാട്ടി. എഫ് ബി ഐയിലെ കഠിനാധ്വാനികളായ ജീവനക്കാർക്ക് മെച്ചപ്പെട്ട ഡയറക്റ്ററെ വേണം."
പട്ടേലിന് എഫ് ബി ഐ ഡയറക്റ്റർ സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതിയുണ്ടെന്നു സെനറ്റർ കോറി ബുക്കർ (ഡെമോക്രാറ്റ്-ന്യൂ ജേഴ്സി) പറഞ്ഞു. "നിങ്ങളുടെ നേതൃത്വ പരാജയം കാരണം നിങ്ങൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്നാണ് എന്റെ വിശ്വാസം. കേൾക്കൂ പട്ടേൽ, നിങ്ങൾക്കു അവിടെ അധികകാലമില്ല. ഇത് നിങ്ങളുടെ അവസാന സെനറ്റ് വിചാരണയാവാം. കാരണം.നിങ്ങൾ യുഎസ് ഭരണഘടനയോടല്ല കൂറ് കാണിക്കുന്നത്, ഡൊണാൾഡ് ട്രംപിനോടാണ്. അയാൾക്ക് പക്ഷെ നിങ്ങളോടു കൂറൊന്നുമില്ല. നിങ്ങളെ പുറത്തു കളയും."