കാഷ് പട്ടേലിനു സെനറ്റിലും ഹൗസിലും കടുത്ത ചോദ്യങ്ങൾ നേരിടേണ്ടി വരും

New Update
Bhh

വലതുപക്ഷ യുവ നേതാവ് ചാർളി കെർക്കിൻ്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ പിഴവുകളെ കുറിച്ച് യുഎസ് കോൺഗ്രസ് വിലയിരുത്തും. എഫ് ബി ഐ ഡയറക്‌ടർ കാഷ് പട്ടേൽ ഇക്കാര്യത്തിൽ പരിശോധന നേരിടും.

Advertisment

കൊലപാതകത്തിൽ സംശയിക്കുന്നയാൾ കസ്റ്റഡിയിൽ ഉണ്ടെന്നു തുടക്കത്തിൽ തന്നെ തെറ്റായി സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടത് വിവാദമായിട്ടുണ്ട്. ആരെയും പിടികിട്ടിയിട്ടില്ലെന്നു അതിനു പിന്നാലെ എഫ് ബി ഐ തന്നെ പറഞ്ഞിരുന്നു.

ചൊവാഴ്ചയും ബുധനാഴ്‌ചയും പട്ടേൽ സെനറ്റ്-ഹൗസ് ജുഡീഷ്യറി കമ്മിറ്റികൾക്കു മുന്നിൽ ഹാജരാവേണ്ടതുണ്ട്. കെർക് കേസിലെ പ്രവർത്തനത്തെ കുറിച്ച് മാത്രമല്ല ചോദ്യങ്ങൾ നേരിടുക. രാഷ്ട്രീയ സംഘർഷങ്ങൾ മൂലം ഭിന്നിച്ചു നിൽക്കുന്ന ഏജൻസിയെ നേരെയാക്കാൻ എന്തൊക്കെ ചെയ്തു എന്ന വിഷയവും ഉയരും.

കേസിലെ പ്രതി ടൈലർ റോബിൻസണെ വേഗത്തിൽ കണ്ടെത്തിയതിനു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പട്ടേലിനെ പ്രശംസിച്ചിരുന്നു. എന്നാൽ സ്വന്തം പിതാവാണ് പ്രതിയെ ചൂണ്ടിക്കാട്ടിയത് എന്ന വസ്തുത ശേഷിക്കുന്നു.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമപാലന ഏജൻസിയുടെ ഡയറക്ടറാവാൻ പട്ടേലിന് എന്തു യോഗ്യതയാണ് ഉള്ളതെന്നു വലതുപക്ഷ ഗ്രൂപ്പുകൾ തന്നെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. 13,000 ഏജന്റുമാർ ഉൾപ്പെടെ 38,000 പേരാണ് എഫ് ബി ഐയിൽ ജോലി ചെയ്യുന്നത്.

കൺസർവേറ്റിവ് ബുദ്ധിശാലിയായി കരുതപ്പെടുന്ന മൻഹാട്ടൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫെലോ ക്രിസ്റ്റഫർ എഫ്. റുഫോ പറയുന്നു: "എഫ് ബി ഐ നടത്താൻ യോഗ്യനായ ആളാണോ കാഷ് പട്ടേൽ എന്ന കാര്യം റിപ്പബ്ലിക്കന്മാർ വിലയിരുത്തേണ്ടതുണ്ട്. കഴിഞ്ഞ കുറെ ദിവസമായി അയാളുടെ പ്രവർത്തനം ദയനീയമാണ്.

യുഎസിന് ഭീഷണിയാവുന്ന അക്രമ പ്രസ്ഥാനങ്ങളിൽ നുഴഞ്ഞു കയറാനും അവരെ തടസപ്പെടുത്താനുമുള്ള പരിചയവും വൈദഗ്ധ്യവും അയാൾക്കുണ്ടെന്നു തോന്നുന്നില്ല. ട്രംപ് ഭരണകൂടത്തെ പൂർണമായി പിന്തുണയ്ക്കുന്ന പല കൺസർവേറ്റിവ് നേതാക്കളുമായി ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടിരുന്നു. എഫ് ബി ഐ നേതൃത്വത്തെ കുറിച്ച് അവർക്കൊന്നും പ്രതീക്ഷയില്ല."

കൺസർവേറ്റിവ് നിരീക്ഷകൻ എറിക് എറിക്സൺ പറഞ്ഞു: "എഫ് ബി ഐയുടെ അവസ്ഥ ആശങ്ക ഉയർത്തുന്നു."

കെർക് വധത്തോട് പട്ടേലിന്റെ പ്രതികരണം ദുർബലമായിരുന്നുവെന്ന തീവ്ര അഭിപ്രായം 'ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച്ച കൊല നടന്നു മണിക്കൂറുകൾക്കു ശേഷം പ്രതി പിടിയിലായെന്നു എക്സിൽ കുറിച്ച പട്ടേലിനെ അവർ പരിഹസിച്ചു. കാരണം വൈകാതെ തന്നെ ആ അവകാശവാദം തെറ്റാണെന്നു എഫ്ബി ഐ സമ്മതിച്ചു.

വെള്ളിയാഴ്ചയാണ് പ്രതി പിടിയിലായി എന്ന സ്ഥിരീകരണം വന്നത്. റോബിൻസന്റെ പിതാവ് തന്നെയാണ് മകനെ പോലീസിൽ ഏൽപിച്ചത്.

Advertisment