കേരള അസോസിയേഷൻ ഓഫ് ഡാലസ് വനിതാ ദിനം ആഘോഷിച്ചു

New Update
Nghbcbn

ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസ് വനിതാ ദിനം ആഘോഷിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തിൽ മാർച്ച് 8ന് വൈകിട്ട് കെഎഡി/ഐസിഇസി ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി റോക്ക്‌ലാൻഡ് കൗണ്ടി, ന്യൂയോർക്ക് ലെജിസ്ലേറ്റീവ് വൈസ് ചെയർ ഡോ. ആനി പോൾ.

Advertisment

മൗന പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്‌സി ജോർജ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ഡോ ആനി പോളി നെ സദസിനു പരിചയപ്പെടുത്തി. 

'ആക്ഷൻ ത്വരിതപ്പെടുത്തുക' സ്ത്രീകളിൽ സ്വയം പരിചരണം പ്രോത്സാഹിപ്പിക്കുക, സ്വയം ഒരു മുൻ‌ഗണന നൽകുക,നെറ്റ്‌വർക്കിങ് സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളെ കുറിച്ച് ഏമി തോമസ്, ഡോ പ്രിയ വെസ്‌ലി, ഡോ ഷൈനി എഡ്‌വേഡ്‌ എന്നിവർ സംസാരിച്ചു. ഉഷ നായരുടെ കവിത പാരായണം, ഡോ നിഷ ജേക്കബ്, സോണിയ സബ്, ദീപ സണ്ണി എന്നിവരുടെ ഗാനാലാപനവും ചടങ്ങിലുണ്ടായിരുന്നു.

ഡിഎഫ്ഡബ്ല്യു മെട്രോപ്ലെക്സിൽ നിന്നും സ്ത്രീകൾ പങ്കെടുത്തു. സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി പറഞ്ഞു.