New Update
/sathyam/media/media_files/2025/02/26/oBhUgmGkwR960bvPRTb3.jpg)
ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസ് മാർച്ച് 1ന് കരോക്കെ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. വൈകുന്നേരം 5:30 മുതൽ രാത്രി 8:00 വരെ ഗാർലൻഡിലെ കെഎഡി/ഐസിഇസി ഹാളിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Advertisment
സോളോ, ഡ്യുയറ്റ്, ഗ്രൂപ്പ് പ്രകടനങ്ങൾ, രുചികരമായ ലഘുഭക്ഷണങ്ങൾ എന്നിവയാണ് പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുവാൻ റജിസ്റ്റർ ചെയ്യുന്നതിന്, 972-352-7825 എന്ന ടെക്സ്റ്റ് സന്ദേശം വഴി കലാ സംവിധായകൻ സുബി ഫിലിപ്പിനെ ബന്ധപ്പെടുക. താല്പര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതാണ്.
വാക്ക്-ഇൻ എൻട്രികൾ പരിഗണിക്കുന്നതല്ല. പ്രവേശനം സൗജന്യമാണെന്ന് സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us