കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ വനിതാ സംവാദ പരിപാടി മാർച്ച് 8ന്

New Update
Nbvcfy

ഡാലസ് : രാജ്യാന്തര വനിതാ ദിനത്തിൽ ഡാലസിൽ വനിതാ സംവാദം സംഘടിപ്പിക്കുന്നു. കേരള അസോസിയേഷൻ ഓഫ് ഡാലസ്സിന്റെ നേതൃത്വത്തിൽ മാർച്ച് 8ന് വൈകിട്ട് 4:30 മുതൽ 6.30 വരെ കെഎഡി/ഐസിഇസി ഹാളിൽ( 3821 ബ്രോഡ്‌വേ ബൊളിവാർഡ് ഗാർലൻഡ്) ആണ് സംവാദം. 

Advertisment

പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ ന്യൂയോർക്കിലെ റോക്ക്​ലൻഡ് കൗണ്ടി ലെജിസ്ലേറ്റീവ് വൈസ് ചെയർ ഡോ. ആനി പോൾ മുഖ്യ പ്രഭാഷണം നടത്തും."ആക്ഷൻ ത്വരിതപ്പെടുത്തുക" ക്ഷേമവും സ്വയം പരിചരണവും, സ്ത്രീ ആരോഗ്യ കരിയറും ബന്ധങ്ങളും , നെറ്റ്‌വർക്കിങ് എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഡിഎഫ് ഡബ്ല്യു മെട്രോപ്ലെക്സിൽ നിന്നുള്ള സ്ത്രീകളുടെ സാന്നിധ്യം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്‌സി ജോർജ് 469-688-2065 ,പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ 469-449-1905 എന്നിവരെ ബന്ധപ്പെടേണ്ടതാണെന്നു സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു.

Advertisment