ചിക്കഗോയിൽ കേരള ക്ലബിന്റെ ഓണാഘോഷം പ്രൗഡഗംഭീരമായി നടത്തപ്പെട്ടു

New Update
Bbvvg

ചിക്കാഗോ: കേരള ക്ലബിന്റെ ഓണാഘോഷം ഓഗസ്റ്റ് 30-ന് ശനിയാഴ്ച ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഡഗംഭീരമായി നടത്തപ്പെട്ടു. കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് മുഖ്യാതിഥിയായിരുന്നു.

Advertisment

മഹാരാജാ കേറ്ററിംഗ് സര്‍വീസിന്റെ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. ഫുഡ് കോര്‍ഡിനേറ്റേഴ്‌സായ തോമസ് പനയ്ക്കല്‍, രാജന്‍ തലവടി, ബെന്‍ കുര്യന്‍, മത്തിയാസ് പുല്ലാപ്പള്ളില്‍ എന്നിവര്‍ സദ്യയ്ക്ക് നേതൃത്വം നല്‍കി.

കേരള ക്ലബിലെ വനിതകള്‍ ഒരുക്കിയ പൂക്കളം വളരെ നയന മനോഹരമായിരുന്നു. സോളി കുര്യന്‍ പൊതു സമ്മേളനത്തിന്റെ എം.സിയായിരുന്നു. ദിലീപ് മുരിങ്ങോത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ സെക്രട്ടറി ജോയി ഇണ്ടിക്കുഴി സ്വാഗതം പ്രസംഗം നടത്തി.

ഡോ. സാല്‍ബി ചേന്നോത്ത്, ബെന്നി വാച്ചാച്ചിറ എന്നിവര്‍ ഓണസന്ദേശം നല്‍കി. തുടര്‍ന്ന് ജാനെറ്റ് പയസ്, റെജി മുളകുന്നം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. ഹാസ്യമനോഹരമായി പുരുഷന്മാര്‍ അവതരിപ്പിച്ച തിരുവാതിര പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

ജാനെറ്റ് പയസ്, റെജി മുളകുന്നം, രെതി അച്ചേട്ട്, ബീന കണ്ണൂക്കാടന്‍ എന്നിവരാണ് ഈ വ്യത്യസ്ത തിരുവാതിര കോറിയോഗ്രാഫി നിര്‍വഹിച്ചത്. കേരളാ സെന്ററിന്റെ അനുഗ്രഹീത ഗായകരുടെ ഗാനമേളയും പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ട്രഷറര്‍ പ്രവീണ്‍ തോമസ് കൃതജ്ഞത രേഖപ്പെടുത്തി.

ആഘോഷ പരിപാടികള്‍ ടെസ്സ ചുങ്കത്ത് കാമറക്കണ്ണുകളൂടെ പകര്‍ത്തുകയുണ്ടായി.

Advertisment