കേരള എന്റർറ്റൈൻമെന്റ്‌സ് ഓണാഘോഷം ഓഗസ്റ്റ് 23 ന് ഓറഞ്ച് ബെർഗ് സിതാർ പാലസ് റസ്റ്ററന്റിൽ: പങ്കെടുക്കാൻ ഞായറാഴ്ചയ്ക്ക് മുൻപ് ബുക്ക് ചെയ്യുക

New Update
Cfcf

ഓറഞ്ച് ബെർഗ്: കേരള എന്റർറ്റൈൻമെന്റ്‌സിന്റെ ഓണാഘോഷം ഓഗസ്റ്റ് 23 ന് ഉച്ചയ്ക്ക് 12 മണിക്ക് ഓറഞ്ച് ബെർഗ് സിതാർ പാലസ് റസ്റ്ററന്റിൽ (സിതാർ പാലസ് റെസ്റ്റെപ്റന്റ്, 38 ഓറഞ്ച്ബർഗ പ്ലാസ, ഓറഞ്ച്ബർഗ എൻ വൈ) വച്ച് നടത്തപ്പെടുന്നു.

Advertisment

ചെങ്ങന്നൂർ ഫാമിലിയുടെ പങ്കാളിത്തത്തിലും പിന്തുണയിലും മലയാള ചലച്ചിത്ര താരങ്ങൾ ഒരുക്കുന്ന സ്റ്റേജ് പ്രോഗ്രാം പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും . ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പരിപാടിയിലേക്ക് പ്രവേശനം.

ഫോമാ, ഫൊക്കാന, വേൾഡ് മലയാളി സംഘടനകളിലെ അംഗങ്ങളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഈ ഓണാഘോഷം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിട്ടാണ് സംഘടിപ്പിക്കുന്നത് എന്നതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഞായറാഴ്ചയ്ക്കു മുമ്പ് കോ ഓർഡിനേറ്ററെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് - റോയ് ചെങ്ങന്നൂർ 845 521 2847.

Advertisment