കാൻസര്‍ ചികിത്സയ്ക്കായി ചാള്‍സ് രാജാവ് ബെംഗളൂരുവില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bfs fhdifjdie

കാൻസർ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാള്‍സ് രാജാവ് ബെംഗളൂരു വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്‌റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററില്‍ എത്തി. രാജ പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ചാള്‍സ് രാജാവ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്വകാര്യ സന്ദർശനം ആയതുകൊണ്ട് തന്നെ മറ്റു പരിപാടികള്‍ ഒന്നും ഉണ്ടായിരിക്കില്ല.

Advertisment

ഈ മാസം 30 വരെയാണ് ചാള്‍സ് രാജാവ് ആശുപത്രിയില്‍ ഉണ്ടായിരിക്കുന്നത്. ചികിത്സ തേടിയതിന് ശേഷം അദ്ദേഹം മടങ്ങും. സ്കോട്‌ലൻഡ് യാർഡും സെൻട്രല്‍ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്‌ഞി ഒരാഴ്ച‌ മുൻപു തന്നെ സൗഖ്യയില്‍ എത്തിയിട്ടുണ്ടായിരുന്നു.

സൗഖ്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഐസക് മത്തായി നൂറനാല്‍ 20 വര്‍ഷമായി ചാള്‍സിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശം നല്‍കി വരുകയാണ്. ചാള്‍സ് രാജാവും ഭാര്യയും സൗഖ്യയില്‍ ചികിത്സ തേടാറുള്ളതാണ്.

2019 നവംബറില്‍ 71-ാം ജന്മദിനം ആഘോഷിക്കാനാണ് ചാള്‍സ് ഇതിനു മുന്‍പ് എത്തിയത്. ചാള്‍സിന്റെ ഭാര്യ ബാംഗ്ലൂരു സൗഖ്യയിലെ സ്ഥിരം സന്ദര്‍ശകരില്‍ ഒരാളാണ്. ലണ്ടനിലെ കൊട്ടാരത്തില്‍ എത്തിയും ഡോ ഐസക് മത്തായി ആരോഗ്യപരമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാറുണ്ട്.




Advertisment