/sathyam/media/media_files/2025/07/31/jbvgg-2025-07-31-03-56-50.jpg)
ലോക സാഹിത്യത്തിലെ ഉന്നത ബഹുമതിയായ ബുക്കർ പ്രൈസിനു ഇന്ത്യയുടെ കിരൺ ദേശായ് രണ്ടു പതിറ്റാണ്ടിനു ശേഷം വീണ്ടും നോമിനേഷൻ നേടി. 2006ൽ ദി ഇൻഹേരിറ്റൻസ് ഓഫ് ലോസ് എന്ന നോവലിനു ബുക്കർ നേടിയ ദേശായ് പിന്നീട് അധികമൊന്നും എഴുതിയിട്ടില്ല. അവരുടെ ദി ലോൺലിനെസ്സ് ഓഫ് സോണിയ ആൻഡ് സണ്ണി എന്ന നോവലാണ് ഈ വർഷത്തെ സമ്മാനത്തിന് അവസാന 13 പുസ്തകങ്ങളിൽ പ്രധാനമായി കാണുന്നത്.
ഇന്ത്യയുടെ ബാനു മുഷ്‌താഖ് ആയിരുന്നു കഴിഞ്ഞ വർഷം ബ്രിട്ടന്റെ ഉന്നത സാഹിത്യ ബഹുമതി നേടിയത്.
യുഎസിൽ ജീവിക്കുന്ന കിരൺ ദേശായ് പുതിയ നോവലിൽ പറയുന്നത് ഇന്ത്യയിലെ ഒരു കൗമാര പ്രണയത്തിന്റെയും ന്യൂ യോർക്കിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെയും കഥയാണ്.
ഈ വർഷത്തെ ബുക്കർ പ്രൈസിനുള്ള അവസാന 13 പുസ്തകങ്ങളിൽ ജപ്പാനിലെ കേറ്റി കിതാമുറയുടെ ഓഡിഷൻ, കൊറിയൻ എഴുത്തുകാരി സൂസൻ ചോയിയുടെ ഫ്ലാഷ്ലൈറ്റ്, ഡേവിഡ് സലായിയുടെ ഫ്ളക്ഷ എന്നിവ ഉൾപ്പെടുന്നു.
അവസാന ആറു പുസ്തകങ്ങൾ സെപ്റ്റംബർ 23നു വെളിപ്പെടുത്തും. നവംബർ 10നാണു 50,000 പൗണ്ട് ($67,000) സമ്മാനം പ്രഖ്യാപിക്കുക.