വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൻ വിൻസെന്റ് ഡി പോൾ ദിനം ആചരിച്ചു

New Update
Nnh

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജീയന്റെ നേതൃത്വത്തിൽ വി. വിൻസെൻ്റ് ഡി പോളിന്റെ തിരുന്നാളിനോട് അനുബദ്ധിച്ച് വിൻസെന്റ് ഡി പോൾ ദിന കൂട്ടായ്മ സംഘടിപ്പിച്ചു. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജീയൻ ഡയറക്ടറുമായ ഫാ.തോമസ്സ് മുളവനാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ഫാ. ബിൻസ് ചേത്തലിൽ ഏവരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്തു.

Advertisment

സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ (എസ്. എസ്. വി. പി) സംഘടനയുടെ വിവിധ പ്രവർത്തന രീതിയെ കുറിച്ച് കോട്ടയം അതിരൂപത പ്രസിഡന്റ് റ്റോം നന്ദിക്കുന്നേൽ സംസാരിച്ച് അനുഭവങ്ങൾ പങ്കുവെച്ചു.  ക്നാനായ റീജിയണിലെ വിവിധ ഇടവകയിലെയും മിഷണിലെയും എസ്.എസ്.വി.പി പ്രതിനിധികൾ പരിപാടിയിൽ പങ്കുചേർന്നു. വിൻസെന്റ് ഡി പോൾ സൊസൈറ്റി ക്നാനായ റീജിയൻ സ്പ‌ിരിച്ച്വൽ ഡയറക്‌ടർ ഫാ.ജെമി പുതുശ്ശേരിൽ സംഗമം കോർഡിനേറ്റ് ചെയ്തു

Advertisment