മിഷിഗൻ: ജൂലൈ 19,20 തീയതികളിൽ മിഷിഗണിൽ വച്ചു നടത്തപ്പെട്ട ക്നാനായ ഇന്റർ ചർച്ച് ക്രിക്കറ്റ് മത്സരത്തിൽ കാനഡ സേക്രട്ട് ഹാർട്ട് ടീമിനെ പരാജയപ്പെടുത്തി ചിക്കാഗോ യുണൈറ്റഡ് ടീം ചാമ്പ്യൻഷിപ്പ് നേടി. 2025 ലെ ക്നാനായ റീജിയൻ ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 19,20 തീയതികളിൽ മിഷിഗണിലെ വാറെനിലുള്ള ട്രോംപ്ലി പാർക്ക് ഗ്രൗണ്ടിൽ വച്ചു നടത്തപ്പെട്ടു. ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലുള്ള മെൻസ് മിനിസ്റ്റ്രിയുടെ നേത്രുത്വത്തിലാണ് ടൂർണമെന്റ് നടത്തപ്പെട്ടത്.
19 നു രാവിലെ 8:30 നു ആദ്യ മത്സരം ആരംഭിച്ചു. . അമേരിക്കയിലെയും ക്യാനഡയിലെയും ക്നാനായ റീജിയനിലുള്ള വിവിധ ഇടവകളിൽ നിന്നുള്ള ടീമുകുളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. .19 നു വൈകുന്നേരം 8:30 നു സംഗീത സന്ധ്യയും വിരുന്നും എല്ലാവർക്കുമായി സംഘാടകർ ഒരുക്കി . 20 നു ക്വാർട്ടർ ഫൈനൽ ,സെമിഫൈനൽ ,ഫൈനൽ തുടർന്നു സമ്മാനദാനവും നടത്തപ്പെട്ടു . അമേരിക്കയിലെയും ക്യാനഡയിലെയും ധാരാളം ജനങ്ങളുടെ സഹായ സഹകരണം കൊണ്ടാണ് ഈ ടൂർണമെന്റ് മികവുറ്റ രീതിയിൽ സംഘടിപ . എല്ലാ മത്സരങ്ങളുടെയും തത്സമയ സംപ്രേക്ഷണം താഴെയുള്ള ലിങ്കിൽ ലഭ്യമായിരിക്കും.
സമ്മാനങ്ങൾ ജൂബി , ജോണി ചക്കുങ്കൽ, ജോയി നെടിയകാലായിൽ, മെൻസ് മിനിസ്ട്രി ഡിട്രോയിറ്റ്, സോണി പുത്തൻപറമ്പിൽ, സനീഷ് വലിയ പറമ്പിൽ, ഫിലിപ്പ്,ഷിലു ചിറയിൽമ്യാലിൽ, ബേബി മാത്യു കണ്ണച്ചാപറമ്പിൽ, ജയിൻ കണ്ണാച്ചാംപറമ്പിൽ, ജീൻസ് താനത്ത്, മനു കാരികാട്ട്, റ്റോബി മണിമാലേടത്ത് , സാബു കോട്ടൂർ, തമ്പി ചെമ്മാച്ചേൽ, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ജെറി ഞാറാത്ത്, ബെന്നി ഇടിയാഞ്ഞിലിൽ, സിറിയക്ക് കാത്തീരത്തിങ്കൽ, ജോസ് ഉപ്പൂട്ടിൽ, മാൻസൺ ചെമ്പോല , സിറിയക് കൂവക്കാട്ടിൽ, ജയിംസ് ഇല്ലിങ്കൽ, ജോസ് മോൻ തത്തൻകുളം, ജീനു പുന്നശ്ശേരിൽ, സിബി കൈതയ്ക്കത്തൊട്ടിൽ , ബിജു പുത്തറ, ഫിലിപ്പ് മുണ്ടാ പ്ളാക്കിൽ, ജോമ്സ് കിഴക്കേകാട്ടിൽ എന്നിവർ സ്പോൺസർ ചെയ്തു.