ട്രംപ് വിരട്ടിയാൽ റഷ്യക്കു പുല്ലാണെന്നു ക്രെംലിൻ; ഇന്ത്യക്കെതിരെയും യുഎസ് സെനറ്റിൽ നീക്കം

New Update
Hggfg

യുക്രൈൻ യുദ്ധം 50 ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയ്‌ക്കെതിരെ ഉപരോധവും കനത്ത തീരുവകളും ചുമത്തുമെന്ന പ്രസിഡന്റ് ട്രംപിന്റെ താക്കീതു ക്രെംലിൻ പുച്ഛിച്ചു തള്ളി.

Advertisment

വെറും നാടകമാണ് ട്രംപിന്റെ വിരട്ടലെന്ന് മുൻ പ്രസിഡന്റും റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വെദേവ് പറഞ്ഞു. "മോസ്കോയ്ക്കു ഒരു പുല്ലുമില്ല."

എക്‌സിൽ മെദ്‌വെദേവ് പോസ്റ്റ് ചെയ്തു: "ട്രംപ് നാടക ശൈലിയിൽ ക്രെംലിനു നേരെ ഭീഷണി മുഴക്കി. ലോകം വിറച്ചു, പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചു. കലഹം കൊതിക്കുന്ന യൂറോപ് നിരാശരായി. റഷ്യയ്‌ക്കൊരു പുല്ലുമില്ല."

റഷ്യയിൽ നിന്ന് എണ്ണയും മറ്റു ഊർജോൽപന്നങ്ങളും വാങ്ങുന്നവർക്ക് 100% താരിഫ് ചുമത്തുമെന്നാണ് ട്രംപ് പറഞ്ഞത്. ചൈനയും ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള രാജ്യങ്ങളെ അത് ബാധിക്കും.

ഇന്ത്യക്കും ചൈനക്കും എതിരെ നീക്കം

ഈ രാജ്യങ്ങൾ റഷ്യയുടെ യുദ്ധ ഫണ്ടുകൾ നിറയ്ക്കുകയാണ് ചെയ്യുന്നതെന്നു യുഎസ് റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിൻഡ്‌സെ ഗ്രെയം, റിച്ചാർഡ് ബ്ലൂമെന്തൽ എന്നിവർ ആരോപിച്ചു. അവർ ഉൾപ്പെടെ 85 പേരുടെ പിന്തുണയുളള ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചിട്ടുണ്ട്. റഷ്യക്കെതിരെ ഉപരോധം കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെടുന്നു.

Advertisment