യുഎസ് സെനറ്റിലേക്കു മത്സരം പ്രഖ്യാപിച്ച കാലിഫോർണിയ ഇന്ത്യൻ അമേരിക്കൻ റെപ്. രാജ കൃഷ്ണമൂർത്തിയുടെ കാമ്പയ്ൻ 2025 രണ്ടാമത്തെ മൂന്ന് മാസത്തിൽ $3.1 മില്യണിലധികം ശേഖരിച്ചു. ഏറ്റവും അടുത്ത എതിരാളിയെക്കാൾ ഏതാണ്ട് മൂന്നിരട്ടി.
ഇതോടെ മൊത്തം $6 മില്യൺ പിരിച്ച കാമ്പയ്നു $21 മില്യൺ കൈയിലുണ്ട്. ഡെമോക്രാറ്റിക് പ്രൈമറിയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ കനത്ത ശേഖരമുള്ള കൃഷ്ണമൂർത്തിക്കു സർവേകളിൽ 13% ലീഡുമുണ്ട്.
"യുഎസ് സെനറ്റിൽ കൃഷ്ണമൂർത്തിയെ പോലൊരു പോരാളിയെ വേണമെന്ന് ഇല്ലിനോയ് കരുതുന്നു," കാമ്പയ്ൻ മാനേജർ ബ്രെക്സ്റ്റൻ ഐസക്ക്‌സ് പറഞ്ഞു. "പാവങ്ങൾക്കു വേണ്ടി എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. ഡോണൾഡ് ട്രംപ് ഇലിനോയിൽ ജോലി ചെയ്തു ജീവിക്കുന്നവരെ ദ്രോഹിക്കുമ്പോൾ അതിനെതിരെ പോരാടാൻ അദ്ദേഹമുണ്ട്."