അയിരൂർ അയിക്കരേത്ത് കുടുംബാംഗമായ കുഞ്ഞുമോൾ ചെറിയാൻ ചിക്കാഗോയിൽ അന്തരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
annamma cheriyan

ചിക്കാഗോ: അയിരൂർ അയിക്കരേത്ത് കുടുംബാംഗമായ കുഞ്ഞുമോൾ ചെറിയാൻ(87) ചിക്കാഗോയിൽ അന്തരിച്ചു. ചിക്കാഗോ മാർത്തോമ്മാ ഇടവക അംഗമായ കുഞ്ഞുമോൾ ചെറിയാൻ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ മുൻ അസ്സോസിയേറ്റ് സെക്രട്ടറി ഡോ. പി. വി. ചെറിയാന്റെ സഹധർമ്മിണി ആണ്.


Advertisment

ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച കുഞ്ഞുമോൾ ചെറിയാൻ 1965-ൽ കോമൺവെൽത്ത് സ്കോളർഷിപ്പോടെ കാനഡയിലെ ട്രെൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി. തുടർന്ന് കാനഡയിലെ ക്യുൻസ് യൂണിവേഴ്സിറ്റി, ന്യൂഫൗണ്ടലാൻഡ് മെമ്മോറിയൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ, യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ എന്നിവിടങ്ങളിൽ നാലു പതിറ്റാണ്ടിലധികം റീസേർച്ച് സൈന്റിസ്റ്റായി സേവനം അനുഷ്ടിച്ചു.


മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗം, അസംബ്ലി അംഗം, സഭാ പ്രധിനിധി മണ്ഡലാംഗം, ഭദ്രാസന സബ് കമ്മറ്റി കൺവീനർ, മിഡ്-വെസ്റ്റ് റീജിയൺ സേവികാ സംഘത്തിന്റെ സെക്രട്ടറി എന്നീ നിലകളിൽ നേതൃത്വം നൽകിയ കുഞ്ഞുമോൾ ചെറിയാൻ ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്, ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് എന്നീ ഇടവകളിലും വിവിധതലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

പൊതുദർശനം മെയ് 22 വ്യാഴാഴ്ച്ച വൈകിട്ട് 5 മണി മുതൽ ചിക്കാഗോ മാർത്തോമ്മാ പള്ളിയിൽ വെച്ച് നടക്കും. ശവസംസ്കാര ശുശ്രൂഷകൾ മെയ് 23 വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ ചിക്കാഗോ മാർത്തോമ്മാ പള്ളിയിലും തുടർന്ന് ആൾസെയിന്റ്സ്  കാതോലിക്ക് സെമിത്തേരിയിലും നടക്കും. മക്കൾ: സജീവ്, സുനിത മരുമക്കൾ: ജീന, റിച്ച് കൊച്ചുമക്കൾ: എലൈജ, ജെസ്സിക്ക.

Advertisment