ന്യൂ യോർക്ക് ഏർലി വോട്ടിംഗിൽ യുവാക്കൾ വൻ തോതിൽ എത്തിയത് മംദാനിക്കു ഗുണമാവാം എന്നു നിഗമനം

New Update
Vvvcgf

ന്യൂ യോർക്ക് മേയർ ഡെമോക്രാറ്റിക്‌ പ്രൈമറിയിൽ നേരത്തെ വോട്ട് ചെയ്തവരിൽ 40% യുവതലമുറയാണെന്നു വെളിപ്പെടുത്തൽ. ചൊവാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കെ ഏർലി വോട്ടിംഗ് സൂചന സോഷ്യലിസ്റ്റ് സ്ഥാനാർഥി സോഹ്രാൻ മംദാനിക്കു (33) അനുകൂലമാവാം എന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നു.  

Advertisment

യുവതലമുറ മംദാനിയുടെ കൂടെയാണ് എന്നതാണ് നിഗമനം. ബോർഡ് ഓഫ് ഇലെക്ഷൻസ് നൽകുന്ന കണക്കനുസരിച്ചു 9 ദിവസത്തെ ഏർലി വോട്ടിംഗിൽ പങ്കെടുത്തത് ശരാശരി 43 വയസിൽ താഴെയുള്ളവർ ആണ്.

ആദ്യ റൗണ്ടിൽ ആരും 50% മറികടന്നില്ലെങ്കിൽ റാങ്ക്ഡ് ചോയ്‌സ് വോട്ടിംഗ് വരുമ്പോൾ മംദാനി മുൻ ഗവർണർ ആൻഡ്രൂ കുവോമോയെ തോൽപിക്കും എന്നാണ് എമേഴ്സൺ കോളജ് നയിച്ച സർവേയുടെ ഫലം.

ആദ്യമായി വോട്ട് ചെയ്യുന്നവരുടെ എണ്ണവും ഇക്കുറി കൂടിയിട്ടുണ്ട്. ഈ വർഷം റജിസ്റ്റർ ചെയ്ത 22,000 പേർ വോട്ട് ചെയ്തു കഴിഞ്ഞു. 2021 നെ അപേക്ഷിച്ചു 10,000 കൂടുതൽ.  

യുവാക്കളാണ് മംദാനിയുടെ പ്രചാരണം നയിച്ചത്. 50 വയസിൽ താഴെയുളളവർ എപ്പോഴും അദ്ദേഹത്തിന്റെ കൂടെ എന്നാണ് സർവേകളിൽ കണ്ടത്.

മൊത്തം 385,000 പേർ നേരത്തെ വോട്ട് ചെയ്തു കഴിഞ്ഞു. 2021 പ്രൈമറിയിൽ 191,000 പേർ ആയിരുന്നു. അവസാന ദിവസം മാത്രം 80,000 വോട്ടുകൾ വീണു.

Advertisment