ലോസ് ആഞ്ജലസ്: പെപ്സിക്കും കൊക്കക്കോളക്കുമെതിരെ യു.എസിലെ ലോസ് ആഞ്ജലസ് കൗണ്ടിയില്‍ നിയമ നടപടി. പ്ളാസ്കിക് ബോട്ടില്‍ മാലിന്യത്തിന്റെ പേരിലാണ് നടപടി. പ്ളാസ്ററിക് ബോട്ടിലുകളുടെ പുനരുല്‍പാദനത്തെക്കുറിച്ച് ഉപഭോക്താക്കളെ കമ്പനികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ലോസ് ആഞ്ജലസ് സുപ്പീരിയര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ആരോപിക്കുന്നു.
ബ്രേക്ക് ഫ്രീ ഫ്രം പ്ളാസ്ററിക് സംഘടനയുടെ കണക്ക് പ്രകാരം പെപ്സി കമ്പനി 2.5 ദശലക്ഷം മെട്രിക് ടണ്‍ പ്ളാസ്ററിക്കും കൊക്കക്കോള 3.224 ദശലക്ഷം മെട്രിക് ടണ്‍ പ്ളാസ്ററിക്കും പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നുണ്ട്.
നിയമവിരുദ്ധ ബിസിനസ് രീതികള്‍ തുടരുന്ന പെപ്സിയും കൊക്കക്കോളയും പിഴയടയ്ക്കണമെന്നാണ് ആവശ്യം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ബോട്ടിലുകള്‍കൊണ്ട് കമ്പനികള്‍ പ്ളാസ്ററിക് മലിനീകരണമുണ്ടാക്കുകയാണ്. പ്ളാസ്ററിക് ബോട്ടിലുകള്‍ പുനരുപയോഗിക്കാവുന്നതാണെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്.
കമ്പനികള്‍ നിര്‍മിക്കുന്ന പ്ളാസ്ററിക് ഉല്‍പന്നങ്ങള്‍ പൊതുശല്യമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊക്കക്കോളയും പെപ്സിയും വഞ്ചന അവസാനിപ്പിക്കുകയും പ്ളാസ്ററിക് മലിനീകരണ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണമെന്നും ലോസ് ആഞ്ജലസ് കൗണ്ടി ഭരണകൂടം പറയുന്നു. പരാതിയെക്കുറിച്ച് പെപ്സിയും കൊക്കക്കോളയും പ്രതികരിച്ചിട്ടില്ല.