നിയമാനുസൃത കുടിയേറ്റക്കാരെയും നാടു കടത്താം; സമഗ്ര വിലയിരുത്തൽ ആരംഭിക്കുന്നു

New Update
Ggg

യുഎസിലെ 55 മില്യൺ നിയമാനുസൃത കുടിയേറ്റക്കാരെയും വിലയിരുത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. നാടു കടത്താൻ കാരണമാവുന്ന എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ അവർ ഏർപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് അവലോകനം.

Advertisment

യുഎസ് വിസയിൽ ഓവർസ്റ്റേ കുറ്റകരമാണ്. ക്രിമിനൽ കുറ്റം ചെയ്തവർ, പൊതു സുരക്ഷയ്ക്കു ഭീഷണി ഉയർത്തിയവർ, ഭീകര പ്രവർത്തനത്തിൽ ഏർപെട്ടവർ, ഭീകര സംഘടനകൾക്ക് പിന്തുണ നൽകിയവർ എന്നിവരെയെല്ലാം വിസ റദ്ദാക്കി നാടു കടത്തുമെന്നു സ്റേറ് ഡിപ്പാർട്മെന്റ് പറയുന്നു.

നാടു കടത്താൻ കാരണമാവുന്ന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നറിയാൻ യുഎസ് വിസയുള്ളവരെ തുടർച്ചയായി പരിശോധിക്കുമെന്നു സ്റേറ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അസോസിയേറ്റഡ് പ്രസ് പറഞ്ഞു. "ലഭ്യമായ എല്ലാ വിവരങ്ങളും ഞങ്ങൾ പരിശോധിക്കും. പോലീസ്-ഇമിഗ്രെഷൻ റെക്കോർഡുകൾ ഉൾപ്പെടെ."

സ്റ്റുഡന്റ് വിസയിലുള്ളവരുടെ മേൽ പ്രത്യേക നിരീക്ഷണമുണ്ട്. അതിൽ വലിയൊരു ഭൂരിപക്ഷം മദ്യപിച്ചു വാഹനം ഓടിക്കുക, കവർച്ച നടത്തുക, ആക്രമണം നടത്തുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറയുന്നു.

മുന്നോറോളം വിസകൾ റദ്ദാക്കിയത് ഭീകര ബന്ധം ആരോപിച്ചാണ്. ഹമാസിനു പണം പിരിച്ച കുറ്റം അതിൽ പെടുന്നു.

യുഎസിൽ കഴിയുമ്പോൾ നിയമം ലംഘിച്ചവരോ ഭീകരർക്കു പിന്തുണ നൽകിയവരോ ആണ് വിസ റദ്ദാക്കപ്പെട്ടവരെന്നു ഡിപ്പാർട്മെന്റ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ തേടിപ്പിടിക്കാനുളള ഭരണകൂടത്തിന്റെ വിശാല ശ്രമങ്ങളുടെ ഭാഗമാണിത്. 50 വർഷത്തിനിടയിൽ ആദ്യമായി അതുമൂലം കുടിയേറ്റം കുറഞ്ഞു. ജനുവരിയിൽ ട്രംപ് അധികാരമേൽക്കുമ്പോൾ 53.3 മില്യൺ കുടിയേറ്റക്കാരാണ് രാജ്യത്തു ഉണ്ടായിരുന്നത്. ജൂൺ ആയപ്പോൾ അത് 1.4 മില്യൺ കുറഞ്ഞു 51.9 മില്യൺ ആയി.

Advertisment