ലിസ്റ്റീരിയ അണുബാധ: ഇൻഡ്യാനയിൽ ഡോനട്ടുകൾ തിരിച്ചുവിളിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update
Hshsb

യുഎസിൽ ലിസ്റ്റീരിയ മലിനീകരണ ആശങ്കയെത്തുടർന്ന് രാജ്യവ്യാപകമായി വിറ്റഴിച്ച ദശലക്ഷക്കണക്കിന് ഡോനട്ടുകളും ബേക്ക് ചെയ്ത സാധനങ്ങളും തിരിച്ചുവിളിച്ചു. അറുപത് വ്യത്യസ്ത ഇനങ്ങൾ തിരിച്ചുവിളിക്കലിൽ ഉൾപ്പെടുന്നു. ഡങ്കിൻ ഉൾപ്പെടെ വിവിധ ബ്രാൻഡുകളിൽ വിറ്റഴിച്ച രണ്ട് ദശലക്ഷത്തിലധികം ഡോനട്ടുകളും മറ്റ് ബേക്ക് ചെയ്ത സാധനങ്ങളുമാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ തിരിച്ചുവിളിച്ചത്.

Advertisment

2,017,614 കെയ്‌സ് ഉൽപന്നങ്ങൾ തിരിച്ചുവിളിക്കലിന്റെ ഭാഗമാണെന്നും അതിൽ ഡോനട്ടുകൾ, ഫ്രിട്ടറുകൾ, കേക്ക് എന്നിവ ഉൾപ്പെടുന്നുവെന്നും എഫ്ഡിഎ ഡേറ്റ പറയുന്നു. തിരിച്ചുവിളിക്കൽ സാധനങ്ങൾ ഇൻഡ്യാന ആസ്ഥാനമായുള്ള എഫ്ജിഎഫ്, എൽഎൽസി നിർമിച്ചതാണ്, ലിസ്റ്റീരിയ മോണോസൈറ്റോജീനുകൾ ഉൾപ്പെടുന്ന സാധ്യതയുള്ള മലിനീകരണത്തെത്തുടർന്ന് തിരിച്ചു വിളിച്ചിരിക്കുന്നത്.

Advertisment