ലിച്ച്മാനും എ ഐയും ഒന്നു തന്നെ പ്രവചിക്കുന്നു: കമലാ ഹാരിസ് യുഎസ് പ്രസിഡന്റാവും

New Update
bejfneskged

യുഎസ് പ്രസിഡന്റായി വൈസ് പ്രസിഡൻറ് കമലാ ഹാരിസ് തന്നെ തിരഞ്ഞെടുക്കപ്പെടുമെന്നു കഴിഞ്ഞ 10 തിരഞ്ഞെടുപ്പുകളിൽ ഒൻപതും കൃത്യമായി പ്രവചിച്ച ചരിത്രകാരൻ അലൻ ലിച്മാൻ പറയുന്നു. ബ്രിട്ടനിലെ ഒരു വാതുവയ്‌പ്‌ കമ്പനി  എ ഐ ഉപയോഗിച്ചു നടത്തിയ വിലയിരുത്തലിലും വിജയം ഹാരിസിനു തന്നെ.  

Advertisment

ചരിത്ര മാതൃകകൾ വച്ചു പ്രവചനം നടത്തുന്ന ലിച്മാനു പിഴച്ചത് ഒരിക്കൽ മാത്രമാണ്. അത് അൽ ഗോറും ജോർജ്‌ ഡബ്ലിയു ബുഷും തമ്മിലുളള മത്സരം കോടതി കയറിയപ്പോൾ. ഇത്തവണത്തെ ഫലം നേരത്തെ പ്രവചിച്ച അദ്ദേഹം അതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ചൊവാഴ്ച രാത്രി ആവർത്തിച്ചു.

യുദ്ധഭൂമികളിൽ ഹാരിസിന്റെ ലീഡ് കുറയുന്നതൊക്കെ ശരിയാണ്; എങ്കിലും സെപ്റ്റംബർ 5 നു അവർ ജയിക്കുമെന്നു താൻ പറഞ്ഞതിൽ മാറ്റമില്ലെന്നു അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. "സർവേകൾ എനിക്കു പ്രശ്നമല്ല."പ്രവചിക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റി പ്രഫസർ ആയിരുന്ന ലിച്മാൻ ഉപയോഗിക്കുന്ന 'കീ' ശാസ്ത്രീയമല്ലെന്നു പോൾസ്റ്റർ നെറ്റ് സിൽവർ പറഞ്ഞിരുന്നു. 

എന്നാൽ താൻ എല്ലാ പ്രവചനത്തിനും ഉപയോഗിച്ച 13 'കീ' മാറ്റമില്ലെന്ന്  ലിച്മാൻ  വ്യക്തമാക്കി."എനിക്ക് ക്രിസ്റ്റൽ ബോൾ ഒന്നുമില്ല. ദൈവത്തോട് നേരിട്ട് സംസാരിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന സ്പീക്കർ മൈക്ക് ജോൺസനുമല്ല ഞാൻ. എന്റെ സംവിധാനം ചരിത്രത്തെ
ആധാരമാക്കി ഉള്ളതാണ്.

ചരിത്രത്തിന്റെ രീതി മാറ്റുന്ന എന്തെങ്കിലും ആകസ്മികമായി വന്നു ഭവിച്ചാൽ മാത്രമേ എന്റെ പ്രവചനം പിഴയ്ക്കൂ."യുട്യൂബിൽ 90 മിനിറ്റ് നീണ്ട വിഡിയോയിൽ മകൻ സാമിനോട് സംസാരിച്ച അദ്ദേഹം പറയുന്നത് ജനാധിപത്യം വെല്ലുവിളി നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നാണ്.  

276--262 എന്ന് എ ഐ പ്രവചനം

ബോണസ് കോഡ് ബെറ്റ്‌സ് എന്ന ബ്രിട്ടീഷ് കമ്പനി ചാറ്റ്ജിപിടി ഉപയോഗിച്ച് നടത്തിയ പഠനത്തിൽ ഹാരിസ് ജയിക്കുന്നത് വെറും 14 ഇലക്ട്‌റൽ വോട്ടുകൾക്കാണ്.

പെൻസിൽവേനിയ, മിഷിഗൺ, വിസ്കോൺസിൻ, നെവാഡ യുദ്ധഭൂമികളിൽ കൊടിനാട്ടുന്ന ഹാരിസ് അരിസോണ, ജോർജിയ, നോർത്ത് കരളിന എന്നിവിടങ്ങളിൽ തോൽക്കുമെന്ന് എ ഐ പറയുന്നു. വിജയത്തിന് 270 ഇലക്ട്‌റൽ വോട്ട് വേണം എന്നിരിക്കെ അവർ പക്ഷെ 276 നേടും. ട്രംപിന് 262 ആണ് ലഭിക്കുക.

അടുത്ത് വന്ന സർവേകളുടെ സൂചനയും കടുത്ത മത്സരമാണ്. 14 ഇലക്ടറൽ വോട്ടിനു ജയിച്ചാൽ അത് അമേരിക്കൻ ചരിത്രത്തിൽ മൂന്നാമത്തെ ഏറ്റവും നേർത്ത ഭൂരിപക്ഷം ആയിരിക്കും. റഥർഫോർഡ് ബി. ഹേസ് 1876ൽ ജയിച്ചത് ഒരൊറ്റ വോട്ടിനാണ്. 2000ൽ ജോർജ് ഡബ്ലിയു ബുഷ് ജയിച്ചത് അഞ്ചു വോട്ടിനും



Advertisment