ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ സാമൂഹ്യ മാധ്യമം എക്സിൽ രണ്ടു വർഷമായി സി ഇ ഓ: ആയിരുന്ന ലിൻഡ യാക്കറിനോ രാജി വച്ചു. തനിക്കു ആ ചുമതല നൽകിയ മസ്കിനു യാക്കറിനോ നന്ദി പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ എക്‌സ് അദ്ദേഹം പ്രയോജനപ്പെടുത്തിയെന്നു അവർ ചൂണ്ടിക്കാട്ടി. "രണ്ടു വർഷങ്ങൾ അവിശ്വസനീയം ആയിരുന്നു. എലോൺ മസ്‌ക് ആദ്യം എന്നോട് സംസാരിക്കുമ്പോൾ അസാധാരണമായ ദൗത്യമാണ് എന്നെ ഏൽപിക്കുന്നതെന്നു ഞാൻ മനസിലാക്കി."
മസ്‌ക് ട്വിറ്റർ വാങ്ങി ആറു മാസത്തിനു ശേഷം 2023ലാണ് യാക്കറിനോ കമ്പനിയിൽ ചേർന്നത്. അതിനു മുൻപ് എൻബിസി യൂണിവേഴ്സൽ മീഡിയയുടെ ആഗോള പരസ്യ വിഭാഗം മേധാവി ആയിരുന്നു.
ട്വിറ്ററിന്റെ പേര് എക്‌സ് എന്നു മാറ്റുന്നത് ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ അവർ സി ഇ ഓ ആയിരിക്കെ നടപ്പാക്കി. മസ്‌കിന്റെ വരവോടെ ഏറെ പ്രതിസന്ധികൾ കമ്പനിക്കു ഉണ്ടായിരുന്നു.