New Update
/sathyam/media/media_files/2025/11/05/cc-2025-11-05-04-32-52.jpg)
ഡാലസ്: പാകം ചെയ്ത പാസ്തയിൽ നിന്ന് യുഎസിൽ ലിസ്റ്റീരിയ രോഗബാധ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്. രോഗബാധയെ തുടർന്ന് ആറ് പേർ മരിക്കുകയും 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രേഡർ ജോസ്, വാൾമാർട്ട്, ക്രോഗർ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളിൽ വിറ്റഴിച്ച നിരവധി ഉൽപന്നങ്ങൾ അധികൃതർ തിരിച്ചുവിളിച്ചു.
Advertisment
ലിസ്റ്റീരിയ രോഗബാധ (ലിസ്റ്റീരിയസിസ്) ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിന് സാധ്യതയുണ്ട്. പ്രത്യേകിച്ചും ദുർബലമായ പ്രതിരോധശേഷിയുള്ളവരിലും ഗർഭിണികളിലും മാരകമാവുകയും ചെയ്യാം. പൊതുജനാരോഗ്യത്തെ ബാധിച്ച ഈ സാഹചര്യത്തിൽ, തിരിച്ചുവിളിച്ച ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us