Advertisment

ലാസ് വെഗാസ് പൊട്ടിത്തെറിയിൽ മരിച്ച ലിവൽസ്ബെർജർക്കു കുടുംബ കലഹ പശ്ചാത്തലം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bhjbk

ലാസ് വെഗാസിൽ ട്രംപ് ഹോട്ടലിനു മുന്നിൽ ബുധനാഴ്ച പൊട്ടിത്തെറിച്ച ട്രക്കിന്റെ ഡ്രൈവർ മാത്യു ലിവൽസ്ബെർജറിന്റെ ഭാര്യ സംഭവത്തിന് ആറു ദിവസം മുൻപ് അദ്ദേഹവുമായി പിണങ്ങിപ്പിരിഞ്ഞെന്നു റിപ്പോർട്ട്. ഭർത്താവിന്റെ മേൽ ഭാര്യ പരസ്ത്രീ ബന്ധം ആരോപിച്ചെന്നാണ് 'ന്യൂ യോർക്ക് പോസ്റ്റ്' പത്രം പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു പറയുന്നത്.

Advertisment

ഒരു കൊച്ചു പെൺകുട്ടിയുടെ പിതാവായ ലിവൽസ്ബെർജർ (37) കലഹത്തെ തുടർന്നു ക്രിസ്‌തുമസ്‌ കഴിഞ്ഞു കൊളറാഡോ സ്‌പ്രിംഗ്‌സിലെ വീടുവിട്ടു പോയി. പിന്നീട് ട്യൂറോ ആപ് വഴി ടെസ്‌ല സൈബർട്രക്ക് വാടകയ്ക്ക് എടുത്തു. ട്രക്ക് ലാസ് വേഗാസിലെ ട്രംപ് ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്തപ്പോഴാണ് സ്ഫോടനം ഉണ്ടായത്.

തുടർന്നു ലിവൽസ്ബെർജർ സ്വയം തലയിൽ വെടിവച്ചു മരിച്ചു എന്നാണ് ലാസ് വെഗാസ് പോലീസിനെ ഉദ്ധരിച്ചു റിപ്പോർട്ടിൽ പറയുന്നത്.ട്രംപിന്റെ ഹോട്ടൽ ആയതിനാൽ രാഷ്ട്രീയ മാനമുളള ആക്രമണമാണോ എന്ന് അന്വേഷിക്കുന്ന എഫ് ബി ഐ ഇപ്പോൾ അത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഉണ്ടായതാണോ എന്നു പരിശോധിക്കുന്നു.

ട്രംപിന്റെ കെട്ടിടം എന്നതിന് പുറമെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ എലോൺ മസ്‌കിന്റെ കമ്പനി  വകയാണ് വാഹനം എന്നതും രാഷ്ട്രീയ സാധ്യതകൾക്കു ന്യായമാണെന്നു പക്ഷെ എഫ് ബി ഐ സ്പെഷ്യൽ ഏജന്റ്റ് സ്‌പെൻസർ ഇവാൻസ് പറഞ്ഞു.അതേ സമയം, ട്രംപിന്റെ കടുത്ത ആരാധകൻ ആയിരുന്നു ആർമിയിൽ സ്പെഷ്യൽ ഫോഴ്സസ് അംഗമായിരുന്ന ലിവൽസ്ബെർജർ എന്നതും വസ്തുതയാണ്. റാംബോയെപ്പോലുള്ള ദേശഭക്തൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

സാധാരണ വാഹനം ആയിരുന്നെങ്കിൽ പൊട്ടിത്തെറിയിൽ കെട്ടിടത്തിനു സാരമായ കേടുപാടുകൾ ഉണ്ടായേനെ. എന്നാൽ സൈബർട്രക്ക് ആയതിനാൽ വലിയ തീയുണ്ടായെങ്കിലും സ്ഫോടനം വാഹനത്തിൽ ഒതുങ്ങി.

ഏഴു പേർക്ക് നിസാര പരുക്കേറ്റു. ലിവൽസ്ബെർജറുടെ ജഡം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞു പോയി. ആർമി ഐഡിയും പാസ്‌പോർട്ടും വാഹനത്തിൽ നിന്നു കണ്ടെടുത്തു.

ലിവൽസ്ബെർജർ ട്രംപിന്റെ വലിയ ആരാധകൻ ആയിരുന്നുവെന്നു എയർ ഫോഴ്സ് അംഗമായ അദ്ദേഹത്തിന്റെ അങ്കിൾ ഡീൻ  ലിവൽസ്ബെർജർ പറഞ്ഞു. ദേശഭക്തനും ആയിരുന്നു. അതുകൊണ്ടാണ് 19 വർഷം ആർമിയിൽ ജോലി ചെയ്തത്.


 

 

Advertisment