New Update
/sathyam/media/media_files/2025/10/18/gvv-2025-10-18-03-26-07.jpg)
ഡാലസ്: ലൗ ഓഫ് ക്രൈസ്റ്റ് സിഎസ്ഐ സഭയുടെ വാർഷിക വിളവെടുപ്പ് മഹോത്സവം ഡാലസ് സഭാ പരിസരത്ത് സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലിന് റവ. ഷെർവിൻ ദോസിന്റെ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
Advertisment
രാത്രി 8.30 വരെ നീണ്ടുനിന്ന് പരിപാടിയിൽ വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ പ്രധാന ആകർഷണമായിരുന്നു പൊറോട്ട–ബീഫ്, പൂരി–മസാല, ബിരിയാണി തുടങ്ങിയ രുചികരമായ വിഭവങ്ങൾക്കൊപ്പം ചായ, കാപ്പി, പലഹാരങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കുമായി ഫെയ്‌സ് പെയിന്റിങ്, ഗെയിംസ്, വിനോദപരിപാടികൾ തുടങ്ങിയവും ക്രമീകരിച്ചിരുന്നു. വൈകിട്ട് ആറിനാണ് ലേലം ആരംഭിച്ചത്. റവ.ഡോ. മാധവരാജ് പാസ്റ്റർ സന്നിഹിതനായിരുന്നു.