Advertisment

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യം ലക്സംബര്‍ഗ്

New Update
kjhgfd

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടിക ഫോര്‍ബ്സ് മാസിക തയാറാക്കിയപ്പോള്‍ ഒന്നാം സ്ഥാനം ലക്സംബര്‍ഗിന്. രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പാദം (ജി.ഡി.പി) അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

യൂറോപ്പില്‍ നിന്ന് അഞ്ചു രാജ്യങ്ങളും ഏഷ്യയില്‍ നിന്ന് നാല് രാജ്യങ്ങളും കൂടാതെ യുഎസുമാണ് ടോപ് ടെന്നില്‍ ഇടംപിടിച്ചത്. അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) കണക്കാണ് ജിഡിപിക്ക് അടിസ്ഥാനം.
ഒരു രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ മൂല്യം തിട്ടപ്പെടുത്തുന്നതാണ് ജി.ഡി.പി.

പട്ടികയില്‍ ഒമ്പതാം സ്ഥാനം മാത്രമാണ് അമേരിക്കയ്ക്ക്. ജര്‍മനി ടോപ് ടെന്നില്‍ ഉള്‍പ്പെടുന്നുമില്ല. ബാങ്കിങ്, സ്ററീല്‍ എന്നീ മേഖലകളിലെ വളര്‍ച്ചയാണ് ലക്സംബര്‍ഗിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. 1.3 ശതമാനമാണ് അവരുടെ ജിഡിപി വളര്‍ച്ചാ നിരക്ക്. ഇടത്തരം വരുമാനമുള്ള സിംഗപ്പൂരിനാണ് പട്ടികയില്‍ രണ്ടാം സ്ഥാനം. സ്വാതന്ത്രം നേടി അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗപ്പൂര്‍ സമൃദ്ധിയുടെ വിളനിലമായതും ശ്രദ്ധേയമാണ്. സിംഗപ്പൂരിന്റെ വാര്‍ഷിക വരുമാന നിരക്ക് 2.6 ശതമാനമാണ്.

ഗള്‍ഫ് രാജ്യമായ ഖത്തര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. ലോകത്തെ ഏറ്റവും ദരിദ്രരാജ്യമായ സൗത്ത് സുഡാന്‍ ആണ് പട്ടികയില്‍ അവസാനം സ്ഥാനം പിടിച്ചത്. 200 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യക്ക് 129~ാം സ്ഥാനമാണുള്ളത്.

ടോപ് ടെന്‍ ഇങ്ങനെ
1. ലക്സംബര്‍ഗ്
2. സിംഗപ്പൂര്‍
3. മക്കാവു
4. അയര്‍ലന്‍ഡ്
5. ഖത്തര്‍
6. നോര്‍വേ
7. സ്വിറ്റ്സര്‍ലന്‍ഡ്
8. ബ്രൂണെയ്
9. യുഎസ്
10. ഡെന്‍മാര്‍ക്ക്

Advertisment