New Update
/sathyam/media/media_files/2025/04/04/qoYEGb11NWwFDm9c3XMw.jpg)
ടെക്‌സസ്: ലഹരിമരുന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ട്രാഫിക് പരിശോധനയ്ക്കിടെ റ്റാരന്റ് കൗണ്ടി ഡപ്യൂട്ടിമാർ 3,50,000 ഫെന്റനൈൽ ചേർത്ത എം-30 ഗുളികകൾ പിടിച്ചെടുത്തു. ഡിപ്പാർട്ട്‌മെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനൈൽ വേട്ടയാണിത്.
Advertisment
വാഹനത്തിന്റെ ഗ്യാസ് ടാങ്കിനുള്ളിൽ ഒളിപ്പിച്ചിരുന്ന ലഹരിമരുന്നിനെക്കുറിച്ച് കെ-9 യൂണിറ്റ് ഡപ്യൂട്ടിമാർക്ക് സൂചന നൽകിയതാണ് നിർണായകമായത്. പിടിച്ചെടുത്ത മരുന്നുകളുടെ ആകെ ഭാരം 43 കിലോഗ്രാം അഥവാ ഏകദേശം 95 പൗണ്ട് ആണ്. ഇതിന് ഏകദേശം 1.4 മില്യൻ ഡോളർ വിലമതിക്കും.
ഡ്രൈവറെ അറസ്റ്റ് ചെയ്ത്. എന്നാൽ ഇയാളുടെ പേരോ ലഹരിമരുന്ന് എവിടെ നിന്നാണ് വരുന്നതെന്നോ അധികൃതർ പുറത്തുവിട്ടിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us